ലോക കരാട്ടേ ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsലോക കരാട്ടേ ചാമ്പ്യൻഷിപ്പിന് ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ തുടക്കമായപ്പോൾ
ദുബൈ: ആറു ദിവസം നീണ്ടുനിൽക്കുന്ന ലോക കരാട്ടേ ചാമ്പ്യൻഷിപ്പിന് തുടക്കമായി. ദുബൈ ഹംദാൻ സ്പോർട്സ് കോംപ്ലക്സ് വേദിയിൽ നടക്കുന്ന ചാമ്പ്യൻഷിപ് ലോക കരാട്ടേ ഫെഡറേഷനാണ് സംഘടിപ്പിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം മത്സരാർഥികളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്. കരാട്ടേ ഫെഡറേഷൻ പ്രസിഡൻറ് ആേൻറാണിയോ എസ്പിനോസ് ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് മേജർ ജനറൽ നാസർ അബ്ദുറസാഖ് അൽ റസൂഖി അധ്യക്ഷത വഹിച്ചു. സഹീദ് അൽ അസറി, ഹുമൈദ് ഷാമിസ് ഫഖ്റുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയിൽനിനുള്ള താരങ്ങളും ചാമ്പ്യൻഷിപ്പിന് എത്തിച്ചേർന്നിട്ടുണ്ട്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ പ്രത്യേകം മത്സരങ്ങളുണ്ടാകും. കത്ത, കുമിത്തെ, ടീ കത്ത എന്നിവയായിരിക്കും മത്സര ഇനങ്ങള്‍. കരാട്ടേയില്‍ പ്രത്യേക പ്രാവീണ്യം നേടിയവരും ആഗോളീയമായി കരാട്ടേ ഫെഡറേഷന് വിധിനിര്‍ണയത്തില്‍ യോഗ്യത ലഭിച്ചവരുമാകും വിധികര്‍ത്താക്കള്‍.
ടോക്യോ ഒളിമ്പിക്സിലെ താരങ്ങളും വേള്‍ഡ് കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. റെക്കോഡ് കാണികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
1200ലധികം ഒഫീഷ്യല്‍സും എത്തും. വേള്‍ഡ് കരാട്ടേ ചാമ്പ്യന്‍ഷിപ്പിെൻറ 25ാം എഡിഷനാണ് ഇത്തവണത്തേത്. ടോക്യോ ഒളിമ്പിക്സില്‍ കരാട്ടേക്ക് ആദ്യപ്രവേശം ലഭിച്ചശേഷം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും ദുബൈയില്‍ നടക്കുന്നത്.