Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി സാമ്പത്തിക...

അബൂദബി സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്; ലൈസൻസുകളിൽ 21 ശതമാനം വളർച്ച, ഫ്രീലാൻസ് പെർമിറ്റുകളിൽ റെക്കോർഡ് നേട്ടം - എ.ഡി.ആർ.എ

text_fields
bookmark_border
അബൂദബി സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്; ലൈസൻസുകളിൽ 21 ശതമാനം വളർച്ച, ഫ്രീലാൻസ് പെർമിറ്റുകളിൽ റെക്കോർഡ് നേട്ടം - എ.ഡി.ആർ.എ
cancel
camera_alt

അബൂദബി നഗരത്തിന്റെ ദൃശ്യം

അബൂദബി: സംരംഭകര്‍ക്കും സ്വതന്ത്ര പ്രഫഷനലുകള്‍ക്കും ബിസിനസ് ആരംഭിക്കാനുള്ള ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി അബൂദബി മാറുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. 2026ന്റെ ആദ്യ പാദത്തില്‍ അബൂദബിയിലെ പുതിയ സാമ്പത്തിക ലൈസന്‍സുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അബൂദബി രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയുടെ (എ.ഡി.ആര്‍.എ.) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലൈസന്‍സുകളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനവുമുണ്ട്. പ്രത്യേകിച്ച് ഫ്രീലാന്‍സ് ലൈസന്‍സുകളുടെ എണ്ണത്തില്‍ 261 ശതമാനത്തിന്റെ അസാധാരണ കുതിച്ചുചാട്ടമാണ് ഇക്കാലയളവില്‍ ഉണ്ടായത്.

വിവിധ മേഖലകളിലായി മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രഫഷനല്‍ ലൈസന്‍സുകള്‍ 193 ശതമാനവും കൊമേഴ്‌സ്യല്‍ ലൈസന്‍സുകള്‍ 20 ശതമാനവും കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ 5 ശതമാനവും വര്‍ധിച്ചു. അബൂദബി ട്രേഡര്‍ ലൈസന്‍സുകള്‍ 17 ശതമാനവും സര്‍ഗാത്മക മേഖലയുമായി ബന്ധപ്പെട്ട 'മൊബ്ദിയ' ലൈസന്‍സുകള്‍ 15 ശതമാനവും വളര്‍ച്ച നേടി. പരസ്യങ്ങളുടെ എണ്ണത്തില്‍ 26 ശതമാനവും പ്രമോഷനല്‍ കാമ്പയിനുകളില്‍ രണ്ടു ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്.

അബൂദബിയിലെ വിവിധ നഗരങ്ങളിലെ പുതിയ സാമ്പത്തിക ലൈസന്‍സുകളുടെ വളര്‍ച്ചയില്‍ 58 ശതമാനം വര്‍ധനവുമായി അല്‍ ഐന്‍ ആണ് ഏറ്റവും മുന്നില്‍. അല്‍ ദഫ്​റ മേഖലയില്‍ 28 ശതമാനവും അബൂദബി നഗരത്തില്‍ 18 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഡിജിറ്റല്‍ ലൈസന്‍സിങ് സേവനങ്ങള്‍ വിപുലീകരിച്ചതും കമ്പനി രൂപീകരണ നടപടികള്‍ ലളിതമാക്കിയതുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പിലെ (എ.ഡി.ഡി.ഇ.ഡി.) അബൂദബി രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനീഫ് അല്‍ മന്‍സൂരി പറഞ്ഞു. വ്യാവസായിക ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കിയതും നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നിര്‍മിത ബുദ്ധി, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ എണ്ണത്തില്‍ 22.5 ശതമാനം വര്‍ധനവുണ്ടായി. ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, ഹെല്‍ത്ത് കെയര്‍, ഊര്‍ജം, ഗതാഗതം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയിലെ എ.ഐ. അധിഷ്ഠിത സാങ്കേതിക വിദ്യ എന്നിവയിലാണു പ്രധാനമായും നിക്ഷേപങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സമ്പദ്വ്യവസ്ഥ, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയിലൂന്നിയ അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസിന്റെ (എ.ഡി.ഐ.ഒ.) പദ്ധതികളും ഇതിന് വേഗം കൂട്ടി. അബൂദബിയുടെ വ്യാവസായിക തന്ത്രത്തിന്റെ ഭാഗമായി വര്‍ഷാദ്യ പാദത്തില്‍ 34 പുതിയ നിര്‍മാണ പ്ലാന്റുകള്‍ കൂടി ഉൽപാദനം ആരംഭിച്ചു. പ്രാദേശിക ബിസിനസുകളുടെ വളര്‍ച്ചക്ക്​ ഒപ്പം തന്നെ ആഗോള നിക്ഷേപ സ്ഥാപനങ്ങളും അബൂദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - The stalled expatriate pension should be distributed urgently; the Chief Minister should intervene in the arrears - Pravasi Congress
Next Story