Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടസ്സപ്പെട്ട പ്രവാസി...

തടസ്സപ്പെട്ട പ്രവാസി പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യണം; കുടിശ്ശികയിൽ മുഖ്യമന്ത്രി ഇടപെടുക - പ്രവാസി കോൺഗ്രസ്

text_fields
bookmark_border
തടസ്സപ്പെട്ട പ്രവാസി പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യണം; കുടിശ്ശികയിൽ മുഖ്യമന്ത്രി ഇടപെടുക - പ്രവാസി കോൺഗ്രസ്
cancel

ആലപ്പുഴ/ദുബൈ: തടസ്സപ്പെട്ട പ്രവാസി പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആലപ്പുഴയിൽ നടന്ന പ്രവാസി കോൺഗ്രസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മുൻ സർക്കാറിൻ്റെ കാലത്തേതുൾപ്പെടെ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയാണ്. മുൻ സർക്കാറിന്റെ കാലത്തെ 2024 മുതലുള്ള 17000 പുതിയ പെൻഷൻകാർക്കുള്ള 85 കോടി രൂപയും കുടിശികയാണ്.

പെൻഷൻ തുകയിൽ ജീവിതം നയിക്കുന്ന പതിനായിരങ്ങൾ ഇത് മൂലം കഷ്ടപ്പാടിലാണ്. നോർക്ക ധനസഹായങ്ങളും സമാന സ്ഥിതിയിലാണ്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവർ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വഷിക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന, ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ ആവശ്യപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - The stalled expatriate pension should be distributed urgently; the Chief Minister should intervene in the arrears - Pravasi Congress
Next Story