മാസ്റ്റേഴ്സ് വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയൊരുങ്ങുന്നു
text_fieldsദുബൈ: യു.എ.ഇയിലെ വോളിബാൾ ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര മാസ്റ്റേഴ്സ് വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയൊരുങ്ങുന്നു. യു.എ.ഇ മാസ്റ്റേഴ്സ് വോളിബാൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് വോളിബാൾ ചാമ്പ്യൻഷിപ് സെപ്റ്റംബർ 14,15 തീയതികളിൽ ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക.
ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, യുക്രെയ്ൻ, യൂറോപ്യൻ യൂനിയൻ, ശ്രീലങ്ക, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര പുരുഷ, വനിതാ കളിക്കാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾ രാവിലെ കൃത്യം പത്തു മുതലാണ് ആരംഭിക്കുകയെന്നും 12 പുരുഷ ടീമും ആറ് വനിതാ ടീമുമാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുകയെന്നും സംഘടകർ അറിയിച്ചു.

