'ദൈവത്തിെൻറ മക്കളുടെ പുഞ്ചിരിക്ക്' ഒരു വയസ്സ്
text_fieldsഷാർജ: നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിൽ പ്രവർത്തനം തുടങ്ങിയ അൽ ഇബ്തിസാമ (പുഞ്ചിരി) സെൻറർ ഫോർ പീപ്ൾ വിത്ത് ഡിസബിലിറ്റീസ് ഒന്നാം പിറന്നാളാഘോഷിച്ചു. കോവിഡ് –19 നിയന്ത്രണങ്ങൾ പാലിച്ച് ലളിതമായ രീതിയിലായിരുന്നു ആഘോഷം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന പുഞ്ചിരിയിൽ ഇന്ത്യക്ക് പുറമെ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ട്. ഫിസിയോതെറപ്പി വിഭാഗമടക്കം നിരവധി സൗകര്യങ്ങളുള്ള പുഞ്ചിരിയിൽ 60 കുട്ടികളാണ് പഠിക്കുന്നത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. അൽ ഇബ്തിസാമ സ്കൂൾ പ്രിൻസിപ്പൽ ജയനാരായണൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ആക്ടിങ് ട്രഷറർ ഷാജി ജോൺ, മറ്റു ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

