ആകാശപ്പൂന്തോട്ടം തുറന്നു
text_fieldsആകാശപ്പൂന്തോട്ടത്തിൽ നിന്ന് ദുബൈയുടെ രാത്രി ദൃശ്യങ്ങൾ ആസ്വദിക്കുന്ന ഭരണാധികാരി
(ഫയൽ ചിത്രം)
ദുബൈ: എക്സ്പോ 2020 സിറ്റിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന ആകാശപ്പൂന്തോട്ടം (ഗാർഡൻ ഇൻ ദി സ്കൈ) സന്ദർശകർക്കായി വീണ്ടും തുറന്നു. 55 മീറ്റർ ഉയരത്തിൽനിന്ന് ദുബൈ എക്സ്പോ സിറ്റിയുടെ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന എക്സ്പോ സിറ്റിയിലെ പ്രധാന റൈഡുകളിൽ ഒന്നായിരുന്നു ആകാശപ്പൂന്തോട്ടം. ദൈനംദിന അറ്റകുറ്റപ്പണികളെ തുടർന്ന് മേയ് 25നാണ് പൂന്തോട്ടം താൽക്കാലികമായി അടച്ചത്.
മറ്റ് റൈഡുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒന്നായിരുന്നു ഇത്. സന്ദർശകരുമായി ഭൂമിയിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് 55 മീറ്റർ ഉയരത്തിലെത്തുന്ന പൂന്തോട്ടത്തിൽനിന്ന് നോക്കിയാൽ മുഴുവൻ നഗരത്തിന്റെ സമാനതകളില്ലാത്ത മനോഹരമായ ദൃശ്യങ്ങൾ കാണാൻ സാധിക്കും.
എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 30 ദിർഹമാണ് ടിക്കറ്റ് ചാർജ്. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

