ഷാർജ റെസ്ക്യൂ ടീം ഈ വർഷം നടത്തിയത് 4244 ദൗത്യങ്ങൾ
text_fieldsഷാർജ റെസ്ക്യൂ ടീം മംസാർ തടാക ക്കരയിൽ
ഷാർജ: എമിറേറ്റിനുള്ളിലെ മാനുഷിക പ്രവർത്തനങ്ങൾക്കും പൊതുപ്രവർത്തനങ്ങൾക്കും പുറമെ, കരയിലും കടലിലുമായി ഈ വർഷത്തിെൻറ തുടക്കം മുതൽ 4244 വിവിധ ദൗത്യങ്ങൾ നിർവഹിച്ചതായി പൊലീസ് അറിയിച്ചു. വലിയ അപകടങ്ങൾ ഇല്ലാതാക്കാനും നിരവധി ജീവൻ രക്ഷിക്കാനും ഇതുവഴി സാധിച്ചതായി രക്ഷാപ്രവർത്തന വിഭാഗം മേധാവി ലഫ്റ്റനൻറ് കേണൽ ഫൈസൽ ജാസിം അൽ ദൗഖി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ജീവിതവും സ്വത്തുക്കളും സംരക്ഷിക്കുന്നതിലും പ്രഥമ പരിഗണനയാണ് നൽകുന്നത്. രക്ഷാപ്രവർത്തകർക്ക് അവരുടെ ജോലി കൃത്യമായി നിർവഹിക്കുന്നതിന് പൊതുജനങ്ങൾ എല്ലാവിധത്തിലും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

