‘ഒരിതളിന്റെ തണൽ’ പ്രകാശനം
text_fields‘ഒരിതളിന്റെ തണൽ’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു
ഷാർജ: സി.പി. ജലീലിന്റെ ‘ഒരിതളിന്റെ തണൽ’ എന്ന സന്നദ്ധ സേവന വഴിയിലെ ഓർമക്കുറിപ്പുകൾ പ്രകാശനം ചെയ്തു. എം.ജി. പുഷ്പാകരൻ പുസ്തകം അയ്യൂർ ഗ്രൂപ് എം.ഡി അബ്ദുൽ അസീസ് അയ്യൂർ കൈമാറി പ്രകാശനം നിർവഹിച്ചു.
പുന്നക്കൻ മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ ബഷീർ തിക്കോടി പുസ്തകം പരിചയപ്പെടുത്തി. പോൾ ടി. ജോസഫ്, അഡ്വ. വൈ.എ റഹീം, കെ. ബാലകൃഷ്ണൻ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹജൻ, നാസർ അഹമ്മദ്, എസ്.എം ജാബിർ, ശറഫുദ്ദീൻ വലിയകത്ത്, മച്ചിങ്ങൽ രാധാകൃഷ്ണൻ, കെ.എം അബ്ദുൽ മനാഫ്, ഷീല പോൾ, ഓലക്കാടൻ ചാക്കോ, സകരിയ പാറക്കാട്ട് എന്നിവർ ആശംസ നേർന്നു. സി.പി ജലീൽ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

