തെരുവിൽ ഏറ്റുമുട്ടിയ ഏഴംഗ സംഘം അറസ്റ്റിൽ
text_fieldsപിടിയിലായവർ
ദുബൈ: മാരകായുധങ്ങളുമായി ദുബൈയിലെ തെരുവിൽ ഏറ്റുമുട്ടിയ ഏഴംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ഇടത്തിൽ ഏറ്റുമുട്ടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഏറ്റുമുട്ടിയ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടവർ പിടിയിലായി. ഒരു സംഘം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
സംഭവം നടന്നത് അൽഖൂസിലാണെന്നാണ് വിഡിയോ പകർത്തിയയാൾ പറയുന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കും. പൊതുസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ദുബൈ പൊലീസ് അധികൃതർ മുന്നറിയിപ്പ് നൽകി. ക്രിമിനൽ കുറ്റകൃത്യങ്ങൾ അടങ്ങിയ വിഡിയോകൾ പങ്കുവെക്കുന്നതും ശിക്ഷാർഹമാണ്. 'പൊലീസ് ഐ'ആപ് വഴിയോ എമർജൻസി ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചോ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

