‘എക്കോറണ്‍' രണ്ടാം പതിപ്പ് ജൂലൈ അഞ്ചിന്
text_fieldsഅബൂദബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധം ലക്ഷ്യമിട്ട് തദ്വീര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 'എക്കോറണ്‍' രണ്ടാം പതിപ്പിന് അബൂദബി യാസ് മാള്‍ വേദിയാകുന്നു. ജൂലൈ അഞ്ച് ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ കുടുംബങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാവും. ആദ്യ പതിപ്പിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് പരിസ്ഥിതി ബോധവല്‍ക്കരണം കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ തദ്വീര്‍ ഗ്രൂപ്പ് രണ്ടാമതും രംഗത്തെത്തുന്നത്. ദൈനംദിന ജീവിതത്തില്‍ ഉത്തരവാദിത്തമുള്ള ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, സുസ്ഥിര ജീവിതരീതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കൂട്ടയോട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

