ദുബൈ ഹെൽത്ത് അതോറിറ്റി മേധാവി രണ്ടാം ഡോസ് സ്വീകരിച്ചു
text_fieldsദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നു
ദുബൈ: മഹാമാരിയെ പടികടത്താൻ വാക്സിൻ വിപ്ലവം തുടരുന്ന യു.എ.ഇയിൽ ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി ബുധനാഴ്ചയാണ് കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചത്. ഡിസംബറിൽ ഇദ്ദേഹം ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
സാമൂഹികാരോഗ്യം സംരക്ഷിക്കാനും മഹാമാരിയിൽ നിന്ന് സ്വയരക്ഷ കൈവരിക്കുന്നതിനും വാക്സിൻ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തു. സമൂഹത്തിെൻറ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നൽകുന്ന ഉദാരമായ പരിചരണം ഉറപ്പാക്കുന്ന രാജ്യത്തെ ബുദ്ധികേന്ദ്രമായ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തു.

