Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ സ്കൂൾവിപണി...

ഷാർജയിൽ സ്കൂൾവിപണി സജീവം

text_fields
bookmark_border
ഷാർജയിൽ സ്കൂൾവിപണി സജീവം
cancel

ഷാ​ർ​ജ: ഷാ​ർ​ജ സ​മ്മ​ർ പ്ര​മോ​ഷ​ൻ 2023ന്‍റെ ഭാ​ഗ​മാ​യി ‘ബാ​ക്ക് ടു ​സ്കൂ​ൾ ഓ​ഫ​റു​ക​ൾ’ അ​വ​ത​രി​പ്പി​ച്ച് ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി. സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഷാ​ർ​ജ എ​മി​റേ​റ്റി​ലെ വി​വി​ധ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, പു​സ്ത​ക​ശാ​ല​ക​ൾ, സ്റ്റേ​ഷ​ന​റി സ്റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും 75 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വോ​ടെ വ​സ്ത്ര​ങ്ങ​ൾ, സ്കൂ​ൾ ബാ​ഗു​ക​ൾ, സ്റ്റേ​ഷ​ന​റി​ക​ൾ തു​ട​ങ്ങി​യ സ്കൂ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കും.

ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ക്ക് ടു ​സ്കൂ​ൾ പ്ര​മോ​ഷ​ൻ പ​രി​പാ​ടി ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹാ​യി​ക്കാ​ൻ​വേ​ണ്ടി മാ​ത്ര​മ​ല്ല, സ്കൂ​ൾ വി​പ​ണി​യെ ശ​ക്തി​പ്പെ​ടു​ത്തി റീ​ട്ടെ​യി​ൽ മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ കൂ​ടി​യാ​ണെ​ന്ന് ഷാ​ർ​ജ ചേം​ബ​റി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് സെ​ക്ട​ർ അ​സി.​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ് മു​ഹ​മ്മ​ദ് ഷ​ത്താ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school market
News Summary - The school market is active in Sharjah
Next Story