Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ലും...

അ​ബൂ​ദ​ബി​യി​ലും ആ​ദ​ര​വൊ​രു​ക്കി; 'മാ​ധ്യ​മം കു​ടും​ബം' ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ സ​മ്മാ​നി​ച്ചു

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ലും ആ​ദ​ര​വൊ​രു​ക്കി;   മാ​ധ്യ​മം കു​ടും​ബം ഹാ​പ്പി​ന​സ്   എ​ഡി​ഷ​ൻ സ​മ്മാ​നി​ച്ചു
cancel
camera_alt

അ​ബൂ​ദ​ബി മു​സ​ഫ​യി​ലെ ഫി​നി​ക്സ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ

ഡ​യ​റ​ക്ട​ർ ഡോ. ​വി.​ആ​ർ. അ​നി​ൽ​കു​മാ​ർ ‘മാ​ധ്യ​മം കു​ടും​ബം’ ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ കോ​പ്പി ഡോ. ​അ​ൻ​സാ​ർ താ​ഹി​റി​ന് കൈ​മാ​റു​ന്നു 

അ​ബൂ​ദ​ബി: കോ​വി​ഡ് തീ​ർ​ത്ത പ്ര​തി​സ​ന്ധി​ക​ളെ പ​ടി​ക്കു​പു​റ​ത്താ​ക്കി പ്ര​തീ​ക്ഷ​യു​ടെ പു​തു​വ​ത്സ​ര​ത്തെ ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​വു​മാ​യി 'മാ​ധ്യ​മം'. കോ​വി​ഡ് പോ​രാ​ട്ട​ത്തെ മു​ന്നി​ൽ ന​യി​ച്ച യു.​എ.​ഇ​യി​ലെ 1000 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ലും അ​ൽ​ഐ​നി​ലും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങൊ​രു​ക്കി. മാ​ധ്യ​മ​ത്തിെൻറ പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യ 'മാ​ധ്യ​മം കു​ടും​ബം' ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി.

അ​ബൂ​ദ​ബി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് അ​ബൂ​ദ​ബി മു​സ​ഫ​യി​ലെ ഫി​നി​ക്സ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്നു. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വി.​ആ​ർ. അ​നി​ൽ​കു​മാ​ർ 'മാ​ധ്യ​മം കു​ടും​ബം' ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ കോ​പ്പി ഡോ. ​അ​ൻ​സാ​ർ താ​ഹി​റി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്പി​റ്റ​ലി​ലെ നൂ​റോ​ളം പേ​ർ​ക്കാ​ണ് കു​ടും​ബം ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ ഉ​പ​ഹാ​ര​മാ​യി ന​ൽ​കി​യ​ത്. ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്​​സു​മാ​രും പ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫും ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് കു​ടും​ബം ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ സ്വീ​ക​രി​ച്ച​ത്.

ര​ണ്ടു വാ​ല്യ​ങ്ങ​ളു​ള്ള സ്പെ​ഷ​ൽ എ​ഡി​ഷ​ൻ ന്യൂ​നോ​ർ​മ​ൽ കാ​ല​ത്തേ​ക്കു​ള്ള സ​ന്തോ​ഷ​ത്തിെൻറ വാ​ക്സി​നാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് പോ​രാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് 1000 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക്ക് ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ എ​ത്തി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളു​ടെ കാ​ല​ത്തെ പ​ടി​ക്കു​പു​റ​ത്താ​ക്കി പ്ര​ത്യാ​ശ​യോ​ടെ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സ​ഹാ​യി​ച്ച​വ​ർ​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ വാ​യ​ന​ക്കു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ് ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​യു​ള്ള പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ത്തിെൻറ‍യും ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും വ​രും​വ​ർ​ഷ​ത്തെ 12 മാ​സ​വും വി​ല​യി​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഹാ​പ്പി​ന​സ് ഹാ​ൻ​ഡ് ബു​ക്ക് സ​ന്തോ​ഷ​പ്പ​തി​പ്പി​നൊ​പ്പം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediafamilyhappiness
Next Story