ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് ഭരണാധികാരികൾ
text_fieldsഅബൂദബി: വെള്ളിയാഴ്ച വെടിയേറ്റു മരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കുടുംബത്തെ അനുശോചനമറിയിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രിയ സുഹൃത്ത് ഷിൻസോ ആബെയുടെ മരണവാർത്ത കേട്ടത് വളരെ ദുഃഖത്തോടെയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അഭിമാനത്തോടെ ജപ്പാനെ സേവിച്ച വ്യക്തിത്വമായിരുന്നു ആബെയെന്നും യു.എ.ഇയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിൽ എന്നും തൽപരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ജപ്പാൻ പ്രധാനമന്ത്രി കിഷിദക്ക് അനുശോചന സന്ദേശമയച്ചു.

