ഫുജൈറ ഭരണാധികാരി കുവൈത്ത് സന്ദർശിച്ച് അനുശോചനമറിയിച്ചു
text_fieldsശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി കുവൈത്ത് നിയുക്ത അമീർ ശൈഖ് മിശ്അലിനെ സന്ദർശിച്ച് അനുശോചനമറിയിക്കുന്നു
അബൂദബി: സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി കുവൈത്ത് സന്ദർശിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അനുശോചനം അറിയിച്ചു.
ഫുജൈറ ഭരണാധികാരിയുടെ നേതൃത്വത്തിലെത്തിയ യു.എ.ഇ സംഘത്തെ നിയുക്ത അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
ശൈഖ് നവാഫിന്റെ കുടുംബത്തിനും കുവൈത്തി ജനതക്കും അനുശോചനമറിയിച്ച യു.എ.ഇ സംഘത്തിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി എന്നിവരുമുണ്ടായിരുന്നു. ഞായറാഴ്ച ഭരണാധികാരിയുടെ അൽ ദഫ്റ റീജനിലെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും അടങ്ങുന്നവരും കുവൈത്തിലെത്തി അനുശോചനം അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

