അല്‍ മിര്ഫക്കുസമീപം റോഡ് ഭാഗികമായി അടച്ചിടും
text_fieldsഅബൂദബി: അല്‍ ദഫ്റ റീജ്യനിലെ അല്‍ മിര്ഫക്ക് സമീപം ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോഡ് (ഇ11) ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അടിസ്ഥാന വികസന, റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് നടപടിയെന്ന് എ.ഡി മൊബിലിറ്റി അറിയിച്ചു.
ജനുവരി ഏഴ് മുതല്‍ 22 വരെയാണ് റോഡ് ഭാഗികമായി അടച്ചിടുക. നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജോലിയിലേര്‍പ്പെട്ട തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ട്രാഫിക് മുന്നറിയിപ്പുകളും വേഗപരിധി നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
റോഡ് അടച്ചിടുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ യാത്ര നേരത്തേ പുറപ്പെടണമെന്നും ബദല്‍ പാതകള്‍ തിരഞ്ഞെടുക്കണമെന്നും എ.ഡി മൊബിലിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

