Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ഡ്...

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ൽ; 7,873 പേ​ർ​ക്ക്​ പി​ഴ​യി​ട്ടു

text_fields
bookmark_border
റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ൽ; 7,873 പേ​ർ​ക്ക്​ പി​ഴ​യി​ട്ടു
cancel

അ​ബൂ​ദ​ബി: കാ​ല്‍ന​ട പാ​ടി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന 7,873 പേ​ര്‍ക്ക് പി​ഴ ചു​മ​ത്തി​യ​താ​യി അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. ഒ​രാ​ള്‍ക്ക് 400 ദി​ര്‍ഹം വീ​ത​മാ​ണ് പി​ഴ​യീ​ടാ​ക്കി​യ​ത്. ഇ​വ​രി​ല്‍ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രു​ണ്ട്. അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​നു കു​റു​കെ ക​ട​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും ക​ണ്ടെ​ത്തി ബോ​ധ​വ​ത്​​ക​രി​ക്കാ​നും പി​ഴ​യി​ടാ​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നേ​ര​ത്തേ മു​ത​ലേ അ​ധി​കൃ​ത​ര്‍ ചെ​യ്യു​ന്നു​ണ്ട്. റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍നി​ന്ന് കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ൽ​ന​ട​ക്കാ​ർ​ക്കൊ​രു​ക്കി​യ പാ​ത​യി​ലൂ​ടെ​യോ ഭൂ​ഗ​ര്‍ഭ പാ​ത​യി​ലൂ​ടെ​യോ മേ​ല്‍പാ​ല​ങ്ങ​ളി​ലൂ​ടെ​യോ മാ​ത്ര​മേ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​വൂ. സി​ഗ്‌​ന​ലു​ക​ളി​ല്‍ കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ക്കു​ള്ള പ​ച്ച വെ​ളി​ച്ചം തെ​ളി​ഞ്ഞാ​ല്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു​പോ​കാം. അ​തി​വേ​ഗ പാ​ത​യി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. അ​പ​ക​ടം കു​റ​യ്ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ ഭൂ​ഗ​ര്‍ഭ പാ​ത​ക​ളും ന​ട​പ്പാ​ല​ങ്ങ​ളും സ്ഥാ​പി​ച്ച​താ​യും പോ​ലി​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi
News Summary - The Road Crossing: 7,873 were fined
Next Story