Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ​ജോ​ര്‍ജ്...

ഡോ. ​ജോ​ര്‍ജ് ഓ​ണ​ക്കൂ​റി​ന് മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ​രം

text_fields
bookmark_border
ഡോ. ​ജോ​ര്‍ജ് ഓ​ണ​ക്കൂ​റി​ന് മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ​രം
cancel
camera_alt

ഡോ. ​ജോ​ര്‍ജ് ഓ​ണ​ക്കൂ​റി​ന് ഇ​ന്ത്യ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ന​ൽ​കി​യ ആ​ദ​രം

ദു​ബൈ: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ് നേ​ടി​യ ഡോ. ​ജോ​ര്‍ജ് ഓ​ണ​ക്കൂ​റി​ന് ദു​ബൈ​യി​ലെ ഇ​ന്ത്യ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​ദ​രം. അ​വാ​ര്‍ഡ് നേ​ടി​യ ഹൃ​ദ​യ​രാ​ഗ​ങ്ങ​ള്‍ എ​ന്ന ആ​ത്മ​ക​ഥ​യെ​ക്കു​റി​ച്ചും എ​ഴു​ത്തു​വ​ഴി​ക​ളെ​ക്കു​റി​ച്ചും ജോ​ര്‍ജ് ഓ​ണ​ക്കൂ​ര്‍ സം​വ​ദി​ച്ചു. സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​രെ​ഴു​ത്തി​നെ​യും താ​ന്‍ ഇ​ന്നു​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ക​ളെ ഇ​ന്നും ബ​ഹു​മാ​നി​ക്കു​ന്ന എ​ഴു​ത്തു​ക​ളാ​ണ് ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മ​ത​സൗ​ഹാ​ർ​ദം എ​ന്ന​തി​ന​പ്പു​റ​ത്ത് മ​ത​ഐ​ക്യം എ​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ല്‍കേ​ണ്ട​ത്. മ​തം ഒ​രു സം​സ്‌​കാ​രം മാ​ത്ര​മാ​ണ്. അ​ത് മ​നു​ഷ്യ​നെ ഭി​ന്നി​പ്പി​ക്കു​ന്ന ഒ​ന്നാ​വ​രു​തെ​ന്നും ജോ​ര്‍ജ് ഓ​ണ​ക്കൂ​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. അ​ബ്ബാ​സ്, വ​നി​ത വി​നോ​ദ്, സു​ജി​ത് സു​ന്ദ​രേ​ശ​ന്‍, ത​ന്‍സി ഹാ​ഷി​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDr. George OnakkoorReception of media community
News Summary - The Reception of the media community for Dr. George Onakkoor
Next Story