മഴയൊഴിഞ്ഞു; പാര്‍ക്കുകളും ബീച്ചുകളും വീണ്ടും തുറന്നു
text_fieldsഅബൂദബി: കനത്ത മഴയൊഴിഞ്ഞതോടെ പാര്‍ക്കുകളും ബീച്ചുകളും പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. കഴിഞ്ഞദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റിക്കു കീഴിലുള്ള പാര്‍ക്കുകളും ബീച്ചും അടച്ചിട്ടത്.
എമിറേറ്റിലുടനീളം കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് അബൂദബി മീഡിയ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തുടനീളം കനത്ത മഴ പെയ്തതിനെ തുടര്‍ന്നായിരുന്നു ഡിസംബര്‍ 18ന് പൊതു കേന്ദ്രങ്ങള്‍ അധികൃതര്‍ താല്‍ക്കാലികമായി അടച്ചിട്ടത്. മഴയും കാറ്റും പിന്‍വാങ്ങുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്തതോടെയാണ് ബീച്ചുകളിലും പാര്ക്കുകളിലുമേര്പ്പെടുത്തിയ പ്രവേശനനിയന്ത്രണം നീക്കിയത്. അതേസമയം, വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ അബൂദബി, അൽഐൻ മേഖലകളിൽ വെള്ളിയാഴ്ച പുലർച്ച വരെ തുടർന്നു.
ഇന്നലെ പകൽ അധികവും മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു. പതിവിലേറെ തണുപ്പും അനുഭവപ്പെട്ടു. എന്നാൽ ജനജീവിതത്തെ പ്രതികൂല കാലാവസ്ഥ ബാധിച്ചില്ല. ഓഫിസുകളും സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചു. പൊതുഗതാഗതത്തെയും മഴ ബാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

