Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഴ തുടരുന്നു; ജാഗ്രത

മഴ തുടരുന്നു; ജാഗ്രത

text_fields
bookmark_border
മഴ തുടരുന്നു; ജാഗ്രത
cancel
camera_alt

ശക്​തമായ മഴയിൽ അബൂദബിയിലെ ​ഒരു തെരുവിൽ നിറഞ്ഞ വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ

ദുബൈ: രാജ്യത്തുടനീളം മഴ തുടരുന്നു. അസ്ഥിര കാലാവസ്ഥയെ തുടർന്ന്​ രൂപപ്പെട്ട ന്യൂനമർദ പാത്തിയാണ്​ ഇടിയോട്​ കൂടിയ ശക്​തമായ മഴക്ക്​ കാരണം. ചൊവ്വാഴ്ച എല്ലാ എമിറേറ്റുകളിലും വിത്യസ്ത അളവിൽ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്​ ചെയ്തു.

ഷാർജ, റാസൽഖൈമ, അബൂദബി, ദുബൈ എമിറേറ്റുകളിൽ കാര്യമായ മഴ ലഭിച്ചു. ഷാർജയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട്​ നീക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​. മോട്ടോർ ഉപയോഗിച്ചാണ്​ വെള്ളം നീക്കുന്നത്​. നിരവധി വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടത്​ ഒഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ചൊവ്വാഴ്ചയും റിപോർട്ട്​ ചെയ്തില്ല. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഷാർജയിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്​.

ബസ്റ്റാന്‍റുകളിലും മറ്റും വെള്ളം കയറിയ നിലയിലാണ്​. ദുബൈയിൽ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക്​ 2.45 ഓടെ ആകാശം കൂടുതൽ മേഘാവൃതമാകുകയും ശക്​തമായ മഴ പെയ്യുകയും ചെയ്തു. ദുബൈയിലെ പ്രധാന റോഡുകളിൽ ശക്​തമായ മഴയിൽ വെള്ളം നിറഞ്ഞത്​ അൽപ നേരം ഗതാഗത കുരുക്കിന്​ കാരണമായി. മെട്രോയുടെ പ്രവർത്തനത്തെ മഴ ബാധിച്ചിട്ടില്ല. ഓഫിസുകളുടെ പ്രവർത്തനവും സാധാരണ നിലയിലായിരുന്നു. അജ്​മാനിൽ നേരിയ മഴയാണ്​ റിപോർട്ട്​ ചെയ്തത്​. റാസൽഖൈമ, അജ്​മാൻ, ഉമ്മുൽകുവൈൻ, ഫുജൈറ എമിറേറ്റുകളിലും വിത്യസ്ത തീവ്രതയിൽ മഴ ലഭിച്ചു.

ഈ മാസം 27 വരെ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. ചിലയിടങ്ങളിൽ ​റെഡ്​, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. കാഴ്ചപരിതി കുറയുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്​ മുന്നറിയിപ്പ്​ നൽകി. അനാവശ്യമായ പുറത്തിറങ്ങുന്നത്​ ഒഴിവാക്കണമെന്ന്​ നിവാസികളോടും അധികൃതർ അഭ്യർഥിച്ചു. വാദികൾ, വെള്ളം നിറഞ്ഞ സ്ഥലങ്ങൾ, താഴ്​വരകൾ, മലയോര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ മഴയുള്ള സമയങ്ങളിൽ സന്ദർശനം കർശനമായി നിരോധിച്ചിട്ടുണ്ട്​. നിയമം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കും.

അതേസമയം, തിങ്കളാഴ്ച രാവിലെ ആറു മുതൽ ചൊവ്വാഴ്ച ആറു മണിവരെ 17,494 അടിയന്തര, അടിയന്തരമല്ലാത്ത കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലീസ്​ അറിയിച്ചു. അബൂദബിയിൽ പ്രധാന റോഡുകളിലെ വേഗത പരിധി കുറച്ചിട്ടുണ്ട്​. ഇടിമിന്നൽ ഉള്ള സമയങ്ങളിൽ മൊബൈൽ ഫോണുകൾ, വയർ കണക്ഷൻ ഉള്ള ഫോണുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം.

മാൻഹോളുകളുടെ മൂടികൾ നീക്കാൻ ശ്രമിക്കരുതെന്നും മരങ്ങൾ, ഇലക്​ട്രിക്​ പോസ്റ്റുകൾ, ഗ്ലാസ്​ കെട്ടിടങ്ങളു​ടെ മുൻഭാഗം, മെറ്റൽ ഡോറുകൾ എന്നിവിടങ്ങളിലും ഇടി​മിന്നലുള്ള സമയങ്ങളിൽ നിൽക്കരു​തെന്നും അധികൃതർ മുന്നറിയിപ്പു നൽകി. നിർമാണ മേഖലകൾ അപകടരഹിതമാണെന്ന്​ ഉറപ്പുവരുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfUAECautionrainy
News Summary - The rain continues; caution
Next Story