Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്​മാനിൽ പ്രോട്ടോകോൾ...

അജ്​മാനിൽ പ്രോട്ടോകോൾ ആൻഡ് ഹോസ്​പിറ്റാലിറ്റി ഡിപ്പാർട്ട്​മെൻറ്​ രൂപവത്​കരിച്ചു

text_fields
bookmark_border
അജ്​മാനിൽ പ്രോട്ടോകോൾ ആൻഡ് ഹോസ്​പിറ്റാലിറ്റി ഡിപ്പാർട്ട്​മെൻറ്​ രൂപവത്​കരിച്ചു
cancel
camera_alt

യൂസഫ് മുഹമ്മദലി മുഹമ്മദ് അൽ നുഐമി

അജ്​മാന്‍: സുപ്രീം കൗൺസിൽ അംഗവും അജ്​മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അജ്​മാനിൽ ഹോസ്​പിറ്റാലിറ്റി ആൻഡ് പ്രോട്ടോകോൾ വകുപ്പ് സ്ഥാപിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. പുതുതായി സ്ഥാപിതമായ വകുപ്പ് അജ്​മാനിലെ കിരീടാവകാശിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യണം. അമീരി ദിവാനിലായിരിക്കും ഇതി​െൻറ ആസ്ഥാനം. അജ്​മാൻ ഭരണാധികാരി, കിരീടാവകാശി, ഭരണ കുടുംബത്തിലെ അംഗങ്ങൾ എന്നിവര്‍ക്ക് എമിറേറ്റി​െൻറ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഉയർന്ന തലത്തിലുള്ള ആതിഥ്യമരുളുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. അജ്​മാൻ ഭരണാധികാരി, കിരീടാവകാശി, ഭരണ കുടുംബത്തിലെ അംഗങ്ങൾ എന്നിവരുടെ അതിഥികൾക്ക് ഉചിതമായ അന്തരീക്ഷവും മികച്ച സൗകര്യങ്ങള്‍ നൽകാനും പ്രാദേശികവും അന്തർദേശീയവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി എമിറേറ്റി​െൻറയും രാജ്യത്തി​െൻറയും പൈതൃകം കാത്തുസൂക്ഷിക്കുന്ന പ്രോട്ടോകോൾ ചടങ്ങുകളുടെ സംസ്​കാരം പ്രചരിപ്പിക്കാൻ ഈ വകുപ്പ് പ്രവര്‍ത്തിക്കും.എമിറേറ്റ്സ് ഭരണാധികാരികളുടെ പരസ്​പര സന്ദർശനങ്ങളും മറ്റ് ഔദ്യോഗിക കാര്യങ്ങളും എമിറേറ്റിലേക്കുള്ള ഔദ്യോഗിക, അനൗദ്യോഗിക വി.ഐ.പി സന്ദർശകർക്കുള്ള ആതിഥ്യവും പ്രോട്ടോകോൾ സേവനങ്ങളും ഈ വകുപ്പായിരിക്കും മേല്‍നോട്ടം വഹിക്കുക. ഭരണാധികാരികളുടെയും രാജകുടുംബാംഗങ്ങളുടെയും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും സംബന്ധിച്ച് വിദേശകാര്യ, അന്താരാഷ്​ട്ര സഹകരണ മന്ത്രാലയവുമായി ചേർന്ന്​ വകുപ്പ്​ ഏകോപിപ്പിക്കും. യൂസഫ് മുഹമ്മദലി മുഹമ്മദ് അൽ നുഐമിയെ വകുപ്പി​െൻറ മേധാവിയായി നിശ്ചയിച്ച് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ അല്‍ നുഐമി ഉത്തരവ് പുറപ്പെടുവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Protocol and Hospitality Department was formed in Ajman
News Summary - The Protocol and Hospitality Department was formed in Ajman
Next Story