ഇറാഖ് പ്രധാനമന്ത്രി ഡോ. മുസ്തഫ അൽ കാദിമി മടങ്ങി
text_fieldsഅബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനലിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ െനഹ്യാൻ ഇറാഖ് പ്രധാനമന്ത്രി ഡോ. മുസ്തഫ അൽ കാദിമിയെ യാത്രയാക്കുന്നു
അബൂദബി: ഔദ്യോഗിക സന്ദർശനാർഥം യു.എ.ഇയിലെത്തിയ ഇറാഖ് പ്രധാനമന്ത്രി ഡോ. മുസ്തഫ അൽ കാദിമി മടങ്ങി.അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനലിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ െനഹ്യാനും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് ഇറാഖ് പ്രധാനമന്ത്രി ഡോ. മുസ്തഫ അൽ കാദിമി സന്ദർശിച്ചു.

