Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ണി​ക്കൊ​ന്ന...

ക​ണി​ക്കൊ​ന്ന പു​ര​സ്‌​കാ​ര വി​ജ​യാ​ഘോ​ഷ​വും സം​ഗ​മ​വും

text_fields
bookmark_border
The press conference and gathering
cancel
camera_alt

ക​ണി​ക്കൊ​ന്ന പു​ര​സ്‌​കാ​ര വി​ജ​യാ​ഘോ​ഷ​വും സം​ഗ​മ​വും ലോ​ക കേ​ര​ള​സ​ഭാം​ഗം ത​ൻ​സി ഹാ​ഷി​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ ക​ണി​ക്കൊ​ന്ന അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​തി​ന്റെ വി​ജ​യാ​ഘോ​ഷ​വും ഈ​സ്റ്റ​ർ-​ഈ​ദ് -വി​ഷു ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ ത​ൻ​സി ഹാ​ഷി​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് അം​ബു​ജം സ​തീ​ഷ് അ​ധ്യ​ക്ഷ​യാ​യി.

മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ വി​നോ​ദ് ന​മ്പ്യാ​ർ, ക​വി​യും യു.​എ.​ഇ​യി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നു​മാ​യ മു​ര​ളി മം​ഗ​ല​ത്ത്, ലോ​ക​കേ​ര​ള സ​ഭാം​ഗം അ​നി​ത ശ്രീ​കു​മാ​ർ, ഓ​ർ​മ ര​ക്ഷാ​ധി​കാ​രി റി​യാ​സ് കൂ​ത്തു​പ​റ​മ്പി​ൽ, ഓ​ർ​മ പ്ര​സി​ഡ​ന്‍റ്​ ഷി​ജു ബ​ഷീ​ർ, ജ​ന. സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ, മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ മു​ൻ ക​ൺ​വീ​ന​ർ ശ്രീ​ക​ല, യു​വ​ക​ലാ​സാ​ഹി​തി സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ദാ​സ്, മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റും ലോ​ക കേ​ര​ള സ​ഭ ക്ഷ​ണി​താ​വു​മാ​യ സ​ർ​ഗ റോ​യ്, ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പ്ര​തി​നി​ധി റോ​ബി​ൻ, അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ സ്വ​പ്ന സ​ജി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ദു​ബൈ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഫി​റോ​സി​യ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ചാ​പ്റ്റ​റി​നു​ള്ള അ​വാ​ർ​ഡാ​ണ് ക​ണി​ക്കൊ​ന്ന അ​വാ​ർ​ഡ്.

80ലേ​റെ ചാ​പ്റ്റ​റു​ക​ളെ പി​ന്ത​ള്ളി​യാ​ണ് ദു​ബൈ ചാ​പ്റ്റ​ർ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തി​യ ഓ​ണ മ​ല​യാ​ളം ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ദു​ബൈ സൂ​പ്പ​ർ സീ​നി​യേ​ഴ്സ് ടീ​മി​ലെ അം​ഗ​ങ്ങ​ൾ സ​മ്മാ​നാ​ർ​ഹ​മാ​യ ഗാ​നം ആ​ല​പി​ച്ചു. സീ​നി​യ​ർ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​നി റി​സ ഫാ​ത്തി​മ​യും സ​മ്മാ​നാ​ർ​ഹ​മാ​യ ഗാ​നം അ​വ​ത​രി​പ്പി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തി​യ അ​ത്ത​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​ട്ട് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും ച​ട​ങ്ങി​ൽ​വെ​ച്ച് കൈ​മാ​റി.

അ​ക്ബ​ർ​ഷ, സ​ന്ധ്യ, സു​നേ​ഷ് എ​ന്നീ അ​ധ്യാ​പ​ക​ർ ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ എ​ന്നി​വ പ്ര​മേ​യ​മാ​ക്കി​യു​ള്ള ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. ക​രാ​മ എ​സ്.​എ​ൻ.​ജി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളും മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും ജോ. ​കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - The press conference and gathering
Next Story