Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവജ്രമെന്ന അമൂല്യ...

വജ്രമെന്ന അമൂല്യ സമ്മാനം ഇനി മികച്ച നിക്ഷേപവും

text_fields
bookmark_border
വജ്രമെന്ന അമൂല്യ സമ്മാനം ഇനി മികച്ച നിക്ഷേപവും
cancel

ദു​ബൈ: സ്വ​ർ​ണം​പോ​ലെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും ഇ​നി നൂ​റു ശ​ത​മാ​നം മൂ​ല്യ​മു​ള്ള നി​ക്ഷേ​പ​മാ​യി മാ​റു​ക​യാ​ണ്​.

ഏ​തു സ​മ​യ​ത്തും നൂ​റു ശ​ത​മാ​നം മൂ​ല്യ​ത്തോ​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും മാ​റ്റി​യെ​ടു​ക്കാം. സ്വ​ർ​ണ- വ​ജ്രാ​ഭ​ര​ണ വി​പ​ണി​യി​ലെ ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ളി​ൽ ഒ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ലാ​ണ്​ പു​തി​യ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ മാ​റ്റി​യെ​ടു​ക്കു​മ്പോ​ള്‍ പ​ഴ​യ​തി​ന് നൂ​റ് ശ​ത​മാ​നം മൂ​ല്യം ഉ​റ​പ്പ് ന​ല്‍കു​ന്ന​താ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ആ​രം​ഭി​ച്ച പു​തി​യ പ​ദ്ധ​തി.

സ്വ​ർ​ണ​ത്തി​ന് അ​ത​ത് കാ​ല​ത്തെ വി​പ​ണി മൂ​ല്യം ല​ഭി​ക്കു​മ്പോ​ള്‍, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ക്ക് ആ ​ആ​നു​കൂ​ല്യം നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ത്​ ഒ​രു പ​രി​ധി വ​രെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ല്‍നി​ന്ന് ഉ​പ​ഭോ​ക്​​താ​ക്ക​ളെ അ​ക​റ്റി​നി​ര്‍ത്തി​യി​രു​ന്നു. ഈ ​ആ​ശ​ങ്ക തി​രി​ച്ച​റി​ഞ്ഞാ​ണ് പു​തി​യ സം​രം​ഭം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റു ശ​ത​മാ​നം മൂ​ല്യ​മു​ള്ള എ​ക്സ്ചേ​ഞ്ച് ഓ​ഫ​റി​ലൂ​ടെ സ്വ​ർ​ണ​മോ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളോ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​ ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കാം.

പു​തി​യ നീ​ക്ക​ത്തോ​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന പ​ണം അ​തേ​പ​ടി സ​മ്പാ​ദ്യം​കൂ​ടി​യാ​യി നി​ല​നി​ല്‍ക്കും. വ​ജ്ര​ത്തി​ന് ഉ​യ​ര്‍ന്ന മൂ​ല്യം ന​ല്‍കു​ന്ന​തി​ലൂ​ടെ വി​ശ്വ​സ​നീ​യ​മാ​യ ഒ​രു നി​ക്ഷേ​പ​മാ​യി അ​ത് മാ​റു​ക​യാ​ണെ​ന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്തൃ താ​ല്‍പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ന​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ബ്രാ​ന്‍ഡ് മു​ന്‍പ​ന്തി​യി​ലാ​ണെ​ന്ന​ത് പു​തി​യ ഡ​യ​മ​ണ്ട് എ​ക്‌​സ്‌​ചേ​ഞ്ച് പോ​ളി​സി​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​യി മ​ല​ബാ​ര്‍ ഗ്രൂ​പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​പി. അ​ബ്ദു​ല്‍ സ​ലാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘മ​ല​ബാ​ര്‍ പ്രോ​മി​സ്’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക്​ പു​റ​മെ​യാ​ണ് പു​തി​യ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diamondinsvestment
News Summary - The precious gift of diamond is now the best investment
Next Story