Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​ധാ​ന​പ്പെ​ട്ട...

പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ രേഖപ്പെടുത്തിയ 2020ലെ ​ത​പാ​ൽ സ്​​റ്റാ​മ്പു​ക​ൾ ശ്രദ്ധേയമാകുന്നു

text_fields
bookmark_border
പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ രേഖപ്പെടുത്തിയ 2020ലെ ​ത​പാ​ൽ സ്​​റ്റാ​മ്പു​ക​ൾ ശ്രദ്ധേയമാകുന്നു
cancel

യാം​ബു: സൗ​ദി ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ക്കി​യ ത​പാ​ൽ സ്​​റ്റാ​മ്പു​ക​ൾ ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഏ​റെ ശ്ര​ദ്ധേ​യം.സൗ​ദി പോ​സ്​​റ്റ്​ 2020ൽ ​പ്ര​കാ​ശ​നം ചെ​യ്ത 18 ത​പാ​ൽ മു​ദ്ര​ക​ളി​ലെ​ല്ലാം ച​രി​ത്ര​സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ​ബ് നേ​ട്ട​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും അ​ഭി​മാ​ന​ത്തെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന അ​വി​സ്​​മ​ര​ണീ​യ സ​ന്ദ​ർ​ഭം ഒ​രു​ക്കി​യ അ​റ​ബ് ലീ​ഗി​‍െൻറ 75ാം വാ​ർ​ഷി​കം, കി​ങ്‌ അ​ബ്​​ദു​ൽ അ​സീ​സ് കം​പാ​നി​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഗി​ഫ്റ്റ​ഡ്‌​നെ​സ് ആ​ൻ​ഡ്​ ക്രി​യേ​റ്റി​വി​റ്റി​യു​ടെ (മൗ​ഹി​ബ) 20ാം വാ​ർ​ഷി​കം, സൗ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഗ്രൂ​പ്​ 20 രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി തു​ട​ങ്ങി​യ​വ​യെ​ല്ലാം സ്​​റ്റാ​മ്പു​ക​ളി​ലെ മു​ഖ്യ വി​ഷ​യ​ങ്ങ​ളാ​ണ്.

പ്ര​സി​ദ്ധീ​ക​രി​ച്ച സ്​​റ്റാ​മ്പു​ക​ളി​ൽ ഒ​ന്നി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സും മ​റ്റൊ​ന്നി​ൽ സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​യു​ടെ (എ​സ്.​പി.​എ) 75ാം വാ​ർ​ഷി​ക​വും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​ന്താ​രാ​ഷ്​​ട്ര ദി​ന​വും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ജീ​വ​കാ​രു​ണ്യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന കി​ങ്‌ സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ്​ റി​ലീ​ഫ് സെൻറ​റി​നെ​യും (കെ.​എ​സ് റി​ലീ​ഫ്) പ​രി​ഗ​ണി​ച്ച് സൗ​ദി പോ​സ്​​റ്റ്​ സ്​​റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

സൗ​ദി​യു​ടെ 90ാം വാ​ർ​ഷി​ക​വും ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ റി​യാ​ദും സ്​​റ്റാ​മ്പു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. കാ​യി​ക​രം​ഗ​ത്തെ മി​ക​വി​നും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി സൗ​ദി ആ​തി​ഥ്യം ന​ൽ​കി​യ ഡ​ക്ക​ർ റാ​ലി​യും കു​തി​ര​പ്പ​ന്ത​യ​വും സ്​​റ്റാ​മ്പി​ലെ മ​റ്റു വി​ഷ​യ​ങ്ങ​ളാ​ണ്.

അ​ൽ​ഹ​റ​മൈ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി, താ​യി​ഫി​ലെ പ​നി​നീ​ർ കൃ​ഷി, ദേ​ശീ​യ​പ​ക്ഷി​യാ​യ ഫാ​ൽ​ക്ക​ൺ, തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തി ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഹ​ജ്ജ്, പെ​രു​ന്നാ​ൾ​ദി​നം എ​ന്നി​വ​യും ത​പാ​ൽ​മു​ദ്ര​ക​ളി​ൽ പ​തി​ച്ച ച​രി​ത്ര​രേ​ഖ​ക​ളാ​ണ്. രാ​ജ്യ​ത്തെ മു​ഖ്യ​മാ​യ സം​ഭ​വ​ങ്ങ​ളും ദി​ന​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്തി സൗ​ദി പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി​യ ത​പാ​ൽ സ്​​റ്റാ​മ്പു​ക​ൾ നാ​ടി​‍െൻറ ബ​ഹു​മു​ഖ വി​ക​സ​ന​ത്തി​‍െൻറ നാ​ൾ​വ​ഴി​ക​ളും സ​വി​ശേ​ഷ​ത​ക​ളും സ​മൂ​ഹ​ത്തി​ന് പ​ക​ർ​ന്നു ന​ൽ​കാ​ൻ പ​ര്യാ​പ്‌​ത​മാ​ണെ​ന്നും സൗ​ദി പോ​സ്​​റ്റി​‍െൻറ സേ​വ​ന​ങ്ങ​ൾ ഏ​റെ അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്നും സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postage stamps of 2020
Next Story