മലനിരയില്‍ അസുഖബാധിതനായയാളെ രക്ഷപ്പെടുത്തി പൊലീസ്
text_fieldsമലനിരയില്‍ അസുഖബാധിതനായി കുടുങ്ങിയയാളുമായി ആശുപത്രിയില്‍ ലാന്‍ഡ് ചെയ്യുന്ന റാക് പൊലീസ് എയര്‍വിങ് ഹെലികോപ്ടര്‍
റാസല്‍ഖൈമ: എമിറേറ്റിലെ ദുര്‍ഘടമായ പർവതപ്രദേശത്ത് അസുഖബാധിതനായി കുടുങ്ങിയയാളെ രക്ഷപ്പെടുത്തിയതായി റാക് പൊലീസ് എയര്‍വിങ് വകുപ്പ്. സമുദ്രനിരപ്പില്‍നിന്ന് 3,700 അടി ഉയരത്തിലായിരിക്കുമ്പോഴാണ് പൗരന് അസുഖബാധിതനായ വിവരം ഓപറേഷന് റൂമില്‍ ലഭിച്ചതെന്ന് റാക് പൊലീസ് എയര്‍വിങ് വകുപ്പ് ആക്ടിങ് മേധാവി മേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഔദ് പറഞ്ഞു. സംഭവസ്ഥലത്ത് 40 മിനിറ്റെടുത്ത് ഹെലികോപ്ടര്‍ എത്തുകയും രോഗബാധിതന് പ്രഥമശുശ്രൂഷകള്‍ നല്കി വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയുംചെയ്തു. വിനോദത്തിനായി മലനിരകള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷണപാനീയങ്ങള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേകമായി ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

