റോളയിലെ വൃക്ഷം ഇതിവൃത്തമാകുന്ന കവിതാസമാഹാരം
text_fieldsനൗഷാദ് കാരാളിക്കോണത്തിന്റെ കവിത സമാഹാരമായ ‘റോള’ ഇസ്മായില്‍ മേലടി, ബഷീര്‍ തിക്കോടി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു
ഷാര്‍ജ: പഴയകാല ഷാര്‍ജയുടെ പ്രതാപമായിരുന്നു റോളയിലെ വടവൃക്ഷം. റോള നഗരിയിലെത്തിയിരുന്ന പ്രവാസികളുടെ ഒത്തുചേരലിന്റെയിടം. എത്രയോ രാജ്യങ്ങളിലെ മനുഷ്യര്‍ക്കും ആബാലവൃദ്ധം പക്ഷിമൃഗാദികള്‍ക്കും തണലേകിയ വടവൃക്ഷം.
ആ വന്‍വൃക്ഷം കാലയവനികക്കുള്ളില്‍ മറഞ്ഞുപോയപ്പോള്‍ അതിന്റെ ഓർമക്കായി ഒരു സ്മാരകം ഉയര്‍ന്നുവന്നു. റോള നഗരമധ്യത്തില്‍ സ്തൂപത്തില്‍ തീര്‍ത്ത വൃക്ഷം. ഈ വന്മരത്തിന്റെ ചരിത്രം ഓർമിപ്പിക്കുകയാണ് എഴുത്തുകാരനായ നൗഷാദ് കാരാളിക്കോണം തന്റെ പുതിയ കവിതാസമാഹാരമായ ‘റോള’.
റോളയുടെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇസ്മായില്‍ മേലടി, ബഷീര്‍ തിക്കോടി എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. സബീഖ ഫൈസല്‍, സലീം നൂര്‍, സഹര്‍ അഹ്മദ്, അഡ്വ. സന്തോഷ് നായര്‍, പി.ആര്. പ്രകാശ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സക്കറിയ കണ്ണൂര്‍ അവതാരകനായിരുന്നു. ഇംഗ്ലീഷിലും അറബിയിലുമായിട്ടാണ് ഈ കവിതാസമാഹാരം പുറത്തിറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

