Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​മാ​നം...

വി​മാ​നം ഇ​ടി​ച്ചി​റ​ക്കി; എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു

text_fields
bookmark_border
air india express
cancel

ദു​ബൈ: യാ​ത്ര​ക്കാ​ർ​ക്ക്​ അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന രീ​തി​യി​ൽ വി​മാ​നം ലാ​ൻ​ഡ്​ ചെ​യ്ത പൈ​ല​റ്റി​നെ എ​യ​ർ ഇ​ന്ത്യ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20ന്​ ​കൊ​ച്ചി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ്​ ദു​ബൈ​യി​ൽ ഹെ​വി ലാ​ൻ​ഡി​ങ്​ ന​ട​ത്തി​യ​ത്. സു​ഗ​മ​മാ​യി ലാ​ൻ​ഡി​ങ്ങി​ന്​ അ​വ​സ​രം ഉ​ണ്ടാ​യി​ട്ടും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ലാ​ൻ​ഡി​ങ്. എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ വി​മാ​ന​മാ​യ എ320 ​ആ​ണ്​ ഹെ​വി ലാ​ൻ​ഡി​ങ്​ ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക്കാ​യി വി​മാ​നം ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​നു​ ശേ​ഷം വി​മാ​നം ഇ​തു​വ​രെ പ​റ​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​​ ഫ്ലൈ​റ്റ്​ ട്രാ​ക്​ സൈ​റ്റു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ പൈ​ല​റ്റി​നെ ജോ​ലി​യി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ വ​ക്​​താ​വ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE newsSuspensionAir India Express
News Summary - The plane was dangerously landing-Air India suspends pilot
Next Story