ആരാധനാലയങ്ങൾ തുറന്നു
text_fieldsദുബൈ: മേഖലയിലെ അനിശ്ചിതത്വങ്ങൾ നീങ്ങിയതോടെ ദുബൈയിൽ ഗുരുധ്വാരയും ഹിന്ദു ക്ഷേത്രവും തുറന്നു. എല്ലാ ദിവസവും രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഗുരുധ്വാരയിൽ പ്രാർഥന നടത്താമെന്ന് ഗുരുനാനാക് ദർബാർ മാനേജ്മെന്‍റ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി. വൈകിട്ട് ആറു മണിവരെ ഗുരുധ്വാര പ്രവർത്തിക്കുമെങ്കിലും 5.30വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. എല്ലാ വിശ്വാസികളുടെയും സുരക്ഷക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും കമ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി (സി.ഡി.എ)യുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മാനേജ്മെന്‍റ് അഭ്യർഥിച്ചു.
വെള്ളിയാഴ്ച ഹിന്ദു ക്ഷേത്രത്തിലും ആചാര നടപടിക്രമങ്ങൾ ആരംഭിച്ചതായി ക്ഷേത്ര മാനേജ്മെന്‍റ് സമൂഹ മാധ്യമ പ്ലാന്‍റ്ഫോമിലൂടെ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ദർശന സമയം. ദർശനവും പൂജയും ചെയ്യാനാഗ്രഹിക്കുന്നവർ അക്കാര്യം സ്ഥിരീകരിച്ച ശേഷം മാത്രം ക്ഷേത്രത്തിലേക്ക് വരണമെന്നും അവർ അഭ്യർഥിച്ചു.
ഏപ്രിൽ 11 മുതൽ ദുബൈയിലെ സെന്‍റ് മേരീസ് ചർച്ച് തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അബൂദബിയിലെ ബാബ്സ് ഹിന്ദു മന്ദിർ ഞായറാഴ്ച മുതൽ തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബൈ ജബൽ അലിയിലെ സെന്‍റ് ഫ്രാൻസിസ് ഓഫ് അസിസി ചർച്ച് ഏപ്രിൽ 12 ന് തുറക്കും. സെന്‍റ് മേരീസ് കത്തോലിക്ക ചർച്ച് ശനിയാഴ്ച തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

