ചിത്രം അനാച്ഛാദനം ചെയ്തു
text_fieldsഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലൈബ്രറിയില്‍ സ്ഥാപിക്കാനുള്ള മഠത്തില്‍ മുസ്തഫയുടെ ചിത്രം പ്രസിഡന്റ് പി. ബാവ ഹാജി അനാച്ഛാദനം ചെയ്യുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലൈബ്രറിയില്‍ സ്ഥാപിക്കാനുള്ള മഠത്തില്‍ മുസ്തഫയുടെ ചിത്രം സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പി. ബാവ ഹാജി അനാച്ഛാദനം ചെയ്തു.
ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി, വി.പി.കെ. അബ്ദുല്ല, സെന്റര്‍ വൈസ് പ്രസിഡന്റ് ബഷീര്‍ ഇബ്രാഹിം, ശാദുലി വളക്കൈ, ശറഫുദ്ദീന്‍ കുപ്പം എന്നിവര്‍ മഠത്തില്‍ മുസ്തഫയുമായുള്ള പ്രവര്‍ത്തന കാലത്തെ അനുഭവം പങ്കുവെച്ചു.
സെന്റര്‍ ട്രഷറര്‍ ഹിദായത്തുല്ല, കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ് മാട്ടൂല്‍, സെന്റര്‍ സ്പോര്‍ട്സ് സെക്രട്ടറി ജലീല്‍ കരിയേടത്ത്, എജുക്കേഷന്‍ സെക്രട്ടറി ഹൈദര്‍ ബിന്‍ മൊയ്തു, കള്‍ചറല്‍ സെക്രട്ടറി സ്വാലിഹ് വാഫി, റിലീഫ് സെക്രട്ടറി അബ്ദുറഹിമാന് കമ്പള, ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി യു.കെ മുഹമ്മദ് കുഞ്ഞി, അക്ഷര സാഹിത്യ ക്ലബ് കണ്‍വീനര്‍ മുഹമ്മദലി മാങ്കടവ് എന്നിവർ സംസാരിച്ചു. ഇസ്ലാമിക് സെന്റര്‍, കെ.എം.സി.സി, സുന്നി സെന്റര്‍ സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു.

