മദീനയിലേക്കുള്ള പാത; സമദാനിയുടെ പ്രഭാഷണം നാളെ
text_fieldsഅബ്ദുസ്സമദ് സമദാനിയുടെ മദീനയിലേക്കുള്ള പാത പ്രഭാഷണം സംബന്ധിച്ച് ഭാരവാഹികൾ വിശദീകരിക്കുന്നു
അബൂദബി: അബ്ദുസ്സമദ് സമദാനിയുടെ മദീനയിലേക്കുള്ള പാത പ്രഭാഷണം ഞായറാഴ്ച രാത്രി എട്ടിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.
എം.എ. യൂസുഫലി പരിപാടി ഉദ്ഘാടനം ചെയ്യും. അബൂദബിയിൽ മൂന്നാംതവണയാണ് സമദാനി പ്രഭാഷണം നടത്തുന്നത്.
ഇസ്ലാമിക് സെന്ററിന്റെ എല്ലാ സൗകര്യങ്ങളും പ്രഭാഷണ പരിപാടിക്കായി ഉപയോഗിക്കുമെന്നും സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വിപുലമായ വാഹന പാർക്കിങ് സൗകര്യം സമീപത്തായി ഒരുക്കിയിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, എ.വി. ശിഹാബുദ്ദീൻ, അബ്ദുൽ അസീസ് കാളിയാടൻ, അബ്ദു റഊഫ് അഹ്സനി, ഹാരിസ് ബാഖവി, അഷ്റഫ് പൊന്നാനി, എം.എ. ഹിദായത്തുല്ല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

