Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാം ജുമൈറയിൽ ജെറ്റ് സ്കീകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

text_fields
bookmark_border
പാം ജുമൈറയിൽ ജെറ്റ് സ്കീകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു
cancel

ദുബൈ: ദുബൈയിലെ പാം ജുമൈറയിൽ രണ്ട് ജെറ്റ് സ്കീകൾ കൂട്ടിയിടിച്ച് ​ഒരാൾ മരിച്ചു. ഗുരുതര പരിക്കേറ്റ മറ്റൊരാൾക്ക് ചികിത്സ ലഭ്യമാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽപെട്ടവരുടെ പൂർണ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അശ്രദ്ധയാണ് വാട്ടർ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് തകർന്നതിന് വഴിയൊരുക്കിയതെന്ന് ദുബൈ പോർട്ട് പൊലീസ് സെൻറർ ഡയറക്ടർ കേണൽ സയീദ് അൽ മദാനി പറഞ്ഞു.

സമുദ്ര സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിച്ച് മാത്രമേ വേഗം വർധിപ്പിക്കാവൂയെന്നും വേഗപരിധി പാലിക്കണമെന്നും അദ്ദേഹം വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടു.അശ്രദ്ധമായ റൈഡറുകൾക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടാകുമെന്നും കേണൽ സയീദ് മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story