കാണാതായ 'പെറ്റി'നെ കണ്ടെത്താൻ സഹായിച്ചാൽ 1.2 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് ഉടമ
text_fieldsദുബൈ: കാണാതായ വളർത്തുനായെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 6000ദിർഹം(1.2 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ച് ഉടമമസ്ഥരായ ദുബൈയിലെ ഇന്ത്യൻ കുടുംബം. പത്ത് വയസ് പ്രായമായ പെറ്റിനെ ഉമ്മുസുഖൈമിൽ വെച്ച് സാധാരണയുള്ള നടത്തത്തിനിടെയാണ് കാണാതായത്.
ഏറെ സമയം കാത്തിരുന്നിട്ടും വീട്ടിലെത്താതായതോടെ കുടുംബം അന്വേഷിച്ചെങ്കലും കണ്ടെത്താനായില്ല. കാണാതായ സ്ഥലത്തു നിന്ന് 30കിലോ മീറ്റർ ദുരെ സ്ഥലത്ത് ഇതിനെ കണ്ടതായി അറബ് കുടുംബം അറിയിച്ചിരുന്നു. പെറ്റിനെ കാണാതായ ട്വിറ്റർ അറിയിപ്പ് വഴി ഈ കുടുംബം വിവരം കൈമാറി. എന്നാൽ അവിടെനിന്നും നായ്കുഞ്ഞ് കടന്നുകളയുകയായിരുന്നു.
ആ വീടിെൻറ പരിസരങ്ങളിൽ ഏറെ നേരം അന്വേഷിച്ചിട്ട് കണ്ടെത്താനാവാതെ വന്നതോടെയാണ് ഉടമയായ റിയ സോധി സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചത്. ആദ്യം 1000ദിർഹമാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ ആളുകൾ തിരച്ചിലിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തുക വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

