‘ഏക യു.എ.ഇ’ ഇഫ്താർ സംഗമം
text_fields‘ഏക സ്നേഹഭവന’ത്തിന്റെ ആദ്യ വിഹിതം ഷാജി അബ്ബാസ്
ഏറ്റുവാങ്ങുന്നു
ദുബൈ: യു.എ.ഇയിലെ തൃശൂർ കരുവന്നൂർ നിവാസികളുടെ കൂട്ടായ്മ ‘ഏക യു.എ.ഇ’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ ചെയർമാൻ ബെന്നി തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. ചെറിയാൻ ആൻഡ് കോയാട്ട് ഫൗണ്ടേഷനുമായി ചേർന്ന് കരുവന്നൂരിൽ നിർമിച്ചുനൽകുന്ന ‘ഏക സ്നേഹഭവന’ത്തിന്റെ നിർമാണത്തിനുള്ള ആദ്യ വിഹിതം രക്ഷധികാരി ഷാജി അബ്ബാസ് ഏറ്റുവാങ്ങി.
തുടർന്ന് സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ബാഡ്മിന്റൺ ക്ലബും ക്രിക്കറ്റ് ക്ലബും മുൻ ഇന്ത്യൻ അത്ലറ്റ് അർജുന അവാർഡ് താരം കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സെക്രട്ടറി സലിത്, വനിത വിഭാഗം പ്രതിനിധി നിമ്മി അച്ചു സംസാരിച്ചു. കൺവീനർ സഗീർ സ്വാഗതവും ട്രഷറർ നിധി നന്ദിയും പറഞ്ഞു.

