സൗജന്യ സമയത്തെ സാലിക് യാത്രകളുടെ എണ്ണം കൂടി
text_fieldsദുബൈ: പുലർച്ച ഒന്നിനു ശേഷം ടോൾ ഈടാക്കാത്ത സമയങ്ങളിൽ സാലിക് ഗേറ്റുകൾ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ മാത്രം ഇത്തരം വാഹനങ്ങളുടെ എണ്ണം 46.8 ശതമാനമായി വർധിച്ചു. മൂന്നു മാസത്തെ ഈ സമയത്തെ ട്രിപ്പുകളുടെ എണ്ണം 1.64 ലക്ഷമാണെന്ന് ടോൾ ഗേറ്റുകൾ നിയന്ത്രിക്കുന്ന സാലിക് കമ്പനി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി 31 മുതൽ തിരക്കേറിയ സമയങ്ങളിൽ മാറിമാറി വരുന്ന ടോൾ നിരക്ക് നടപ്പാക്കിയ ശേഷം ആദ്യത്തെ പൂർണ പാദവാർഷിക റിപ്പോർട്ടാണിത്. പുതിയ സംവിധാനത്തിൽ ദുബൈയിലെ ടോൾ ഗേറ്റുകളിലൂടെ പുലർച്ച ഒന്നു മുതൽ രാവിലെ ആറുവരെ കടന്നുപോകുന്ന വാഹനങ്ങൾക്ക് നിരക്ക് ഈടാക്കില്ല. അതേസമയം, തിരക്കേറിയ സമയങ്ങളായ രാവിലെ ആറു മുതൽ 10 വരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടു വരെയും ആറ് ദിർഹമും മറ്റു സമയങ്ങളിൽ നാല് ദിർഹമും ഈടാക്കും.
‘സാലിക്കി’ന്റെ ഈ വർഷം ആദ്യ ആറുമാസത്തെ വരുമാനത്തിൽ 40 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിത്. കഴിഞ്ഞ നവംബറിൽ രണ്ടു പുതിയ ടോൾ ഗേറ്റുകൾ കൂടി ഉൾപ്പെടുത്തിയതും ഈ വർഷം തിരക്കേറിയ സമയങ്ങളിൽ പുതിയ നിരക്ക് ഈടാക്കിയതും വരുമാനത്തിൽ പ്രതിഫലിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ വരുമാനം 39.5ശതമാനവും അറ്റാദായം 41.5ശതമാനവുമാണ് വർധിച്ചത്. ജനുവരി മുതൽ ജൂൺ വരെയുള്ള ആകെ വരുമാനം 152.7കോടി ദിർഹമാണ്. സാലിക് ടോൾ ഗേറ്റുകൾ വഴിയുള്ള ആകെ യാത്ര 4242 ലക്ഷമാണ്. മുൻ വർഷത്തേക്കാൾ 39.6 ശതമാനം വർധനയാണിത്.
ഈ വർഷം ആദ്യ പാദത്തേക്കാൾ കൂടുതൽ യാത്രകൾ രണ്ടാം പാദത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആറ് ദിർഹം ഈടാക്കുന്ന തിരക്കേറിയ സമയത്തെ ട്രിപ്പുകളുടെ എണ്ണവും വർധിച്ചു. പിഴകളിൽനിന്നുള്ള വരുമാനത്തിൽ 15.7ശതമാനം വർധിച്ചു. ഇത് ആകെ വരുമാനത്തിന്റെ 8.5 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

