മലബാര്‍ ഗോള്‍ഡ് ഷോറൂമുകളുടെ എണ്ണം 400 കടന്നു
text_fieldsമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 400ാമത്തെ ഷോറൂം നോയിഡയിലെ സെക്ടര്‍ 18ൽ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിക്കുന്നു. മലബാര്‍ ഗ്രൂപ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. വീരാന്‍കുട്ടി, ഗ്രൂപ് സി.എം.ഒ സലീഷ് മാത്യു, റീട്ടെയില്‍ ഓപറേഷന് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, നോര്‍ത്ത് റീജനല്‍ ഹെഡ് എന്‍.കെ. ജിഷാദ്, മറ്റു മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു. നോയിഡയിലെ സെക്ടര്‍ 18ലാണ് 400ാമത്തെ ഷോറൂം ആരംഭിച്ചത്. ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് നിർവഹിച്ചു. മലബാര്‍ ഗ്രൂപ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. വീരാന്‍കുട്ടി, ഗ്രൂപ് സി.എം.ഒ സലീഷ് മാത്യു, റീട്ടെയില്‍ ഓപറേഷന് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, നോര്‍ത്ത് റീജനൽ ഹെഡ് എന്‍.കെ. ജിഷാദ്, മറ്റു മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലുടനീളവും ആഗോളതലത്തിലും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാർ ഗ്രൂപ് മുന്നോട്ടുപോകുന്നത്. നിലവില്‍ 13 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് 63,000 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. സമീപ ഭാവിയില്‍ വിറ്റുവരവ് 78,000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് 60 ഷോറൂമുകള്‍ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നു. മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള മാനേജ്മെന്റ് ടീം അംഗങ്ങളുടെ എണ്ണം 27,250 ആയി വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ 400ാമത് ഷോറൂം നോയിഡയില്‍ ആരംഭിക്കാനായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

