Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ.വി ചാർജിങ്​...

ഇ.വി ചാർജിങ്​ സ്​റ്റേഷനുകളുടെ എണ്ണം കൂട്ടും

text_fields
bookmark_border
EV charging stations
cancel
camera_alt

ദുബൈയിലെ ഇ.വി. ചാർജിങ്​

സ്​റ്റേഷൻ

ദു​ബൈ: എ​മി​റേ​റ്റി​ൽ ഇ​ല​ക്​​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള (ഇ.​വി) പൊ​തു ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ഒ​രു​ങ്ങി ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ). മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം ഇ.​വി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 170 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ പ​ദ്ധ​തി. നി​ല​വി​ൽ 680 ചാർജിങ്​ പോയന്‍റോട്​ കൂടിയ 370 ഇ.​വി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ദു​ബൈ​യി​ലു​ള്ള​ത്. ഇത്​ 1000​ത്തി​ലെ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഗ്രീ​ൻ മൊ​ബി​ലി​റ്റി സ്​​ട്രാ​റ്റ​ജി 2030ന്‍റെ ഭാ​ഗ​മാ​യി ഗ്രീ​ൻ ചാ​ർ​ജ​ർ സം​രം​ഭം 2015ൽ ​‘ദീവ’ ആ​രം​ഭി​ച്ച​തു​മു​ത​ൽ സ​മ്പൂ​ർ​ണ ഹ​രി​ത ഗ​താ​ഗ​ത​മെ​ന്ന ല​ക്ഷ്യ​ത്തി​ന്​​ ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ്​ ല​ഭി​ച്ചു​വ​രു​ന്ന​ത്.

2015ൽ ​ദു​ബൈ​യി​ൽ 14 ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ​ 2023 മേ​യി​ൽ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ 11,000ത്തി​ന്​ മു​ക​ളി​ലേ​ക്ക്​ ഉ​യ​ർ​ന്നു. സ​മീ​പ ഭാ​വി​യി​ൽ ഇ​ത്​ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

2030ഓ​ടെ നി​ര​ത്തു​ക​ളി​ൽ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളു​ടെ എ​ണ്ണം 42,000 ആ​ക്കാ​നാ​ണ്​ ദു​ബൈ​യു​ടെ ല​ക്ഷ്യം. സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യു​ള്ള ദു​ബൈ ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂ​മി​ന്‍റെ സ​മ​ഗ്ര കാ​ഴ്ച​പ്പാ​ടി​ന്​ അ​നു​സൃ​ത​മാ​യി ദു​ബൈ​യു​ടെ ഗ​താ​ഗ​ത​ത്തി​ന്‍റെ ഭാ​വി​യാ​ണ്​ ഗ്രീ​ൻ മൊ​​ബി​ലി​റ്റി എ​ന്ന്​ ​ തി​രി​ച്ച​റി​യു​ന്ന​താ​യി ‘ദീ​വ’ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ഇ.​വി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ച്​ ദീ​വ​യു​ടെ ഗ്രീ​ൻ ചാ​ർ​ജ​ർ സം​രം​ഭം കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ക മാ​ത്ര​മ​ല്ല, ദു​ബൈ​യി​ലു​ട​നീ​ളം സു​സ്ഥി​ര വി​ക​സ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക കൂ​ടി​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച ഗ്ലോ​ബ​ൽ ഇ​ല​ക്​​ട്രി​ക്​ മൊ​ബി​ലി​റ്റി റെ​ഡി​ന​സ്​ ഇ​ൻ​ട​ക്സ്​ പ്ര​കാ​രം ഹ​രി​ത മൊ​ബി​ലി​റ്റി രം​ഗ​ത്ത്​ രാ​ജ്യം എ​ട്ടാം സ്ഥാ​ന​ത്താ​ണ്. അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ ഏ​ജ​ൻ​സി (ഐ.​ഇ.​എ) ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023ൽ ​ആ​ഗോ​ള​ത​ല​ത്തി​ൽ ഇ.​വി. വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന 35 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 14 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EV charging stations
News Summary - The number of EV charging stations will be increased
Next Story