Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വർസാൻ സൂഖിൽ പുതിയ...

ദുബൈ വർസാൻ സൂഖിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ദുബൈ വർസാൻ സൂഖിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ദു​ബൈ വ​ർ​സാ​ൻ സൂ​ഖി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ദു​ബൈ ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ർ​ട്ട്മെൻറ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി, ഖീ​ൽ പ്രോ​പ്പ​ർ​ട്ടീ​സ് ചീ​ഫ് അ​സ​റ്റ് ഓ​ഫി​സ​ർ ഒ​മ​ർ ഖൂ​രി, ലു​ലു ഗ്രൂ​പ്​ സി.​ഇ.​ഒ. സൈ​ഫി രൂ​പാ​വാ​ല, ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ എം.​എ. സ​ലീം, ജ​യിം​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​മീ​പം

ദു​ബൈ: 2021 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള ആ​ദ്യ​പാ​ദ കാ​ല​യ​ള​വി​ൽ 10 ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നു​കൊ​ണ്ട് ലു​ലു ഗ്രൂ​പ്​ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ​സി​റ്റി​യി​ലെ വ​ർ​സാ​ൻ സൂ​ഖി​ലെ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്ന​തോ​ടെ​യാ​ണ് ഗ്രൂ​പ്പി​‍െൻറ ഈ ​നേ​ട്ടം. ദു​ബൈ ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ർ​ട്ട്മെൻറ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി ഇ​ബ്രാ​ഹി​മാ​ണ് ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​ർ​സാ​ൻ സൂ​ഖി​ലെ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ദു​ബൈ​യി​ലെ ഏ​റ്റ​വും പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ന​ടു​ത്ത് 150,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽ ഖ​വ​നീ​ജ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി, വ​ർ​സാ​ൻ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ താ​മ​സ​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള ആ​ദ്യ​പാ​ദ​ത്തി​ൽ പ​ത്ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളാ​ണ് ഗ്രൂ​പ്​ ആ​രം​ഭി​ച്ച​തെ​ന്ന് എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ആ​രം​ഭി​ച്ചു.

ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടെ എ​ണ്ണം 207 ആ​യി. രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​ൻ പ്ര​ചോ​ദ​ന​മേ​കു​ന്ന​ത്. ഇ​ത് വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ യു.​എ.​ഇ​യി​ൽ മാ​ത്രം 10 പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ തു​റ​ക്കു​മെ​ന്നും യൂ​സ​ഫ​ലി പ​റ​ഞ്ഞു.

യു.​എ.​ഇ. (3), ഒ​മാ​ൻ (2), സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഈ​ജി​പ്ത്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും വീ​തം ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളാ​ണ് ആ​ദ്യ​പാ​ദ കാ​ല​യ​ള​വി​ൽ ലു​ലു ആ​രം​ഭി​ച്ച​ത്. ദു​ബൈ​യി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ന​ഖീ​ൽ പ്രോ​പ്പ​ർ​ട്ടീ​സ് ചീ​ഫ് അ​സ​റ്റ് ഓ​ഫി​സ​ർ ഒ​മ​ർ ഖൂ​രി, ലു​ലു ഗ്രൂ​പ് സി.​ഇ.​ഒ. സൈ​ഫി രൂ​പാ​വാ​ല, ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ എം.​എ. സ​ലീം, ജ​യിം​സ് വ​ർ​ഗീ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu groupLulu HypermarketDubai Versan Souk
Next Story