Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടുകാർ സഹായിച്ചു; നജീബ്​ നാടണഞ്ഞു

text_fields
bookmark_border
നാട്ടുകാർ സഹായിച്ചു; നജീബ്​ നാടണഞ്ഞു
cancel
camera_alt

നജീബിനെ യാത്രയാക്കുന്നതിന്​ വാടാനപ്പള്ളി കൂട്ടായ്​മ അംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ 

ദുബൈ: ഹൃദയസംബന്ധമായ ശസ്​ത്രക്രിയക്ക് വിധേയനായ വാടാനപ്പള്ളി സ്വദേശി നജീബ് നാട്ടുകാ​രുടെ തുണയിൽ നാടണഞ്ഞു. വാടാനപ്പള്ളി കൂട്ടായ്​മയുടെ നേതൃത്വത്തിലാണ്​ നജീബിനെ നാട്ടിലേക്ക്​ യാത്രയാക്കിയത്​. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ജോലി സ്ഥലത്തുവെച്ച്​ ശരീരം ഒരു ഭാഗം തളരുകയും ആശുപത്രിയിലാവുകയും ചെയ്​തു. ഇതോടെ ജോലി നഷ്​ടപ്പെട്ടു. സഹായിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തെ നാട്ടുകാരും ജീവകാരുണ്യ പ്രവർത്തകരുമായ നസീർ വാടാനപ്പള്ളി, റാഫി കോമളത്ത്, മുസ്തഫ വലിയകത്ത്, നൗഷാദ് കടയൻസ്, നൗഷാദ് കുഞ്ഞബ്​ദുല്ല, മുഹമ്മദ് അരവശേരി, ഇസ്മായിൽ കുറ്റിപ്പുറം, ഹാരിസ്, കമറുദ്ദീൻ, ഷെബീർ തുടങ്ങിയവരുടെ ഇടപെടൽകൊണ്ട് ആവശ്യമായ ചികിത്സയും ആഹാരവും നൽകിവരുകയായിരുന്നു. കഴിഞ്ഞ ദിവസം വാടാനപ്പള്ളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The natives helped; Najeeb nodded
Next Story