കുഞ്ഞുപ്രാവിന് കുഞ്ഞുസഹായം; രാഹുലിന് മുനിസിപ്പാലിറ്റിയുടെ ആദരം
text_fieldsമഴയിലകപ്പെട്ട കുഞ്ഞുപ്രാവിനെ രക്ഷിച്ച തൊഴിലാളിയെ ദുബൈ മുനിസിപ്പാലിറ്റി ആദരിക്കുന്നു
ദുബൈ: മഴയിൽ നനഞ്ഞ് പറക്കാനാവാതെ പ്രയാസപ്പെട്ട കുഞ്ഞുപ്രാവിനെ സഹായിച്ച മുനിസിപ്പാലിറ്റി ജീവനക്കാരന് ആദരം. രാഹുൽ അമീൻ സിറാജ് എന്ന തൊഴിലാളിയെയാണ് ദുബൈ മുനിസിപ്പാലിറ്റി ആദരിച്ചത്. ജോലിക്കിടെയാണ് പ്രാവിനെ അപകടത്തിൽപെട്ട നിലയിൽ രാഹുൽ കണ്ടെത്തിയത്. തുടർന്ന് പറന്നുപോകാനായി പ്രാവിനെ സഹായിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട യു.എ.ഇ ജെൻഡർ ബാലൻസ് കൗൺസിലിന്റെയും ദുബൈ വിമൻ എസ്റ്റാബ്ലിഷ്മെന്റിന്റെയും പ്രസിഡൻറ് ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻസ്റ്റഗ്രാമിൽ രാഹുലിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. 'കുഞ്ഞു പ്രാവിനെ സഹായിച്ചതിന് നന്ദി' എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് ദുബൈ മുനിസിപ്പാലിറ്റിയുമായി ടാഗ് ചെയ്തിരുന്നു. തുടർന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി നേരിട്ട് രാഹുലിലെ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

