Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുജാഹിദ് സമ്മേളനം...

മുജാഹിദ് സമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
mujahid conference
cancel
camera_alt

മുജാഹിദ് സമ്മേളനത്തിന്‍റെ യു.എ.ഇതല സ്വാഗതസംഘ രൂപവത്കരണ യോഗം

ദുബൈ: 'നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' പ്രമേയത്തില്‍ 2022 ഡിസംബര്‍ അവസാനം കോഴിക്കോട് നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്‍റെ യു.എ.ഇതല സ്വാഗതസംഘ രൂപവത്കരണ യോഗം കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. അബ്ദു സലാം മോങ്ങം മുഖ്യ പ്രഭാഷണം നടത്തി. ഏലാങ്ങോട് ഇബ്രാഹിം ഹാജി, മുഹമ്മദലി പറക്കടവ് എന്നിവര്‍ സംസാരിച്ചു.

വി.കെ. സകരിയ സാഹിബ് സ്വാഗത സംഘ കമ്മിറ്റി പ്രഖ്യാപിച്ചു. മദീന ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്ല പോയില്‍ ചെയര്‍മാനും ജാഫര്‍ സാദിഖ് ജനറല്‍ കണ്‍വീനറുമായി വിപുല കമ്മിറ്റി രൂപവത്കരിച്ചു. ശംസുദ്ദീന്‍ ബിൻ മുഹ്‍യിദ്ദീനാണ് മുഖ്യ രക്ഷാധികാരി. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ വാഹിദ് മയ്യേരി സ്വാഗതവും ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMujahid Conferenceuae
News Summary - The Mujahideen Conference formed a welcoming committee
Next Story