മഴയില്‍ അഴക് വിരിച്ച് പര്‍വതനിരകള്‍
text_fieldsറാസല്‍ഖൈമയിലെ മഴയെ തുടർന്ന് മലമുകളിൽനിന്ന് വെള്ളം കുത്തിയൊഴുകുന്നു
റാസല്‍ഖൈമ: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ ലഭിച്ച മഴയില്‍ റാസല്‍ഖൈമയിലെ പ്രകൃതി ദൃശ്യങ്ങള്‍ക്ക് പുതുജീവന്‍ നല്കി. ശക്തമായ മഴയെത്തുടര്‍ന്ന് ജെയ്സ് ഉള്‍പ്പെടുന്ന ഹജ്ര് പര്‍വതനിരകളുടെ അടിവാരത്തില്‍ നീര്‍ച്ചാലുകള്‍ സജീവമായതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം ശരിവെച്ചുകൊണ്ട് ഞായറാഴ്ച പുലര്‍ച്ച 4:30ഓടെയാണ് റാസല്‍ഖൈമയില്‍ മഴ ലഭിച്ചത്. പട്ടണ പ്രദേശങ്ങളില്‍ ചെറിയ തോതിലാണ് മഴ ലഭിച്ചത്. മലനിരകളില്‍ കനത്ത മഴക്കൊപ്പം ഇടിമിന്നലും അനുഭവപ്പെട്ടു.
സ്റ്റോം സെന്റര്‍ പങ്കുവെച്ച വിഡിയോയിലും ചിത്രങ്ങളിലും റാസല്‍ഖൈമയിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്നതും ജബല്‍ ജെയ്സില്‍ രൂപപ്പെട്ട നീര്‍ച്ചാലും ദൃശ്യമാണ്. മഴയില്‍ ദേശാടന പക്ഷികള്‍ നഗര പ്രദേശങ്ങളിലുള്‍പ്പെടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത് പ്രകൃതി ആസ്വാദകരുടെ മനം നിറച്ചു. ജെയ്സ് മലനിരകളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും പരമാവധി 15 ഡിഗ്രി വരെ ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. റാസല്‍ഖൈമയിലെ മറ്റു പ്രദേശങ്ങളില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 18 ഡിഗ്രിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

