മോഡല്‍ സ്കൂള്‍ പ്രതിഭകളെ അനുമോദിച്ചു
text_fieldsവിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അബൂദബി മോഡല്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ആദരിച്ചപ്പോള്‍
അബൂദബി: വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അബൂദബി മുസഫ മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ.ജി വണ്‍ വിദ്യാർഥി മുഹമ്മദ് ആദം ഷിയാസ്, കെ.ജി ടു വിദ്യാർഥിനി ശ്രീലക്ഷ്മി റിജേഷ്, കെ.ജി. ടു വിദ്യാർഥിനി ഇളാ ശ്രുതി എന്നിവരെയാണ് അഭിനന്ദിച്ചത്.
അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്ക്) കസ്റ്റമര്‍ എക്സ്പീരിയന്‍സ് ആന്‍ഡ് സ്റ്റുഡന്റ് അഫയേഴ്സ് ഡയറക്ടര്‍ സുലൈമാന്‍ അംറി, അഡെക്ക് മീഡിയ ചുമലതലയുള്ള ഒമര്‍ അല്‍ മഫലാഹി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എ.എം. ശരീഫ്, സ്റ്റുഡന്റ്സ് മാനേജര്‍ ഐ.ജെ. നസാരി, അബ്ദുല്‍ റഷീദ്, ഹസീന ബീഗം, സ്മിത രാജേഷ്, വര ലക്ഷ്മി, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

