ഷാർജയിലെ പൗരന്മാർക്ക് കുറഞ്ഞ ശമ്പളം 25,000 ദിർഹമായി ഉയർത്തി
text_fieldsശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ: സ്വദേശികളായ സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം പ്രതിമാസം 25,000 ദിർഹമായി ഉയർത്തി. നിലവിലെ മിനിമം ശമ്പളം 17,500 ദിർഹമാണ്. എമിറേറ്റ്സ് സോഷ്യൽ സർവിസ് ഡിപ്പാർട്മെൻറ് നടത്തിയ പഠനത്തിന് ശേഷമാണ് ശമ്പളം വർധിപ്പിച്ചതെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിങ്കളാഴ്ച പറഞ്ഞു.
കുടുംബങ്ങളുടെ ചെലവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും അവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന ഏറ്റവും കുറഞ്ഞ ശമ്പളം നിർണയിക്കുകയും ചെയ്തതായി ശൈഖ് സുൽത്താൻ പറഞ്ഞു. ജീവിതച്ചെലവ് വർധിച്ചാൽ അതിനനുസരിച്ച് ശമ്പളവും വർധിപ്പിക്കും. തൊഴിലന്വേഷകരുടെയോ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റാത്തവരുടെയോ വാതിൽ തങ്ങൾ അടക്കില്ലെന്നും സുൽത്താൻ പറഞ്ഞു.
എമിറേറ്റിലെ പൗരന്മാർക്കായി 99 കേസുകൾ വിവിധ വിഭാഗങ്ങളിൽ നിന്ന് തീർപ്പാക്കാൻ 5.10 കോടി ദിർഹം അനുവദിച്ച് ഞായറാഴ്ച ശൈഖ് സുൽത്താൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് ഉപകാരപ്രദമായ മറ്റൊരു നടപടിയുമായി അദ്ദേഹം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

