Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഞ്ഞു​കാ​ലം...

മ​ഞ്ഞു​കാ​ലം ആ​ഘോ​ഷ​മാ​ക്കി പ്ര​വാ​സി​ക​ള്‍

text_fields
bookmark_border
മ​ഞ്ഞു​കാ​ലം ആ​ഘോ​ഷ​മാ​ക്കി പ്ര​വാ​സി​ക​ള്‍
cancel
camera_alt

നൗ​ഷാ​ദും കൂ​ട്ടു​കാ​രും മ​രു​ഭൂ​മി​യി​ല്‍ രാ​പ്പാ​ര്‍ക്കാ​ൻ എ​ത്തി​യ​പ്പോ​ള്‍

ഷാ​ര്‍ജ: മ​ക​ര​മാ​സ​ത്തി​െൻറ കു​ളി​രും ഉ​ത്സ​വ​മേ​ള​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ട പ്ര​വാ​സ ജീ​വി​ത​ത്തെ കു​ളി​രു​കൊ​ണ്ട് ആ​ഹ്ലാ​ദി​പ്പി​ക്കു​ക​യാ​ണ് മ​രു​ഭൂ​മി. താ​പ​നി​ല അ​നു​ദി​നം താ​ഴു​ന്ന മ​ല​യോ​ര​ങ്ങ​ളി​ലും മ​രു​ഭൂ​മി​യി​ലും ത​മ്പു​ക​ള്‍ കെ​ട്ടി പ്ര​വാ​സി​ക​ള്‍ മ​ഞ്ഞു​കാ​ലം ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ക​യാ​ണ്. മ​രു​ഭൂ​മി​യി​ലെ മ​ഞ്ഞി​െൻറ കാ​ഠി​ന്യം ഇ​ത്ത​വ​ണ കൂ​ടി​യ​തു കൊ​ണ്ടാ​ണെ​ന്ന് തോ​ന്നു​ന്നു മ​രു​ഭൂ​മി നി​റ​യെ മ​ല​യാ​ളി​ക​ളു​ടെ ത​മ്പു​ക​ളാ​ണ്. ചി​ല എ​മി​റേ​റ്റു​ക​ളി​ൽ ത​മ്പു​ക​ൾ കെ​ട്ടു​ന്ന​തി​ന്​ വി​ല​ക്കു​ണ്ടെ​ങ്കി​ലും നി​രോ​ധ​ന​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടു​കൂ​ട​ൽ. കു​ടും​ബ​മാ​യും കൂ​ട്ടു​കാ​രൊ​ന്നി​ച്ചും ത​ണു​പ്പു​കാ​ലം ആ​വോ​ളം ആ​സ്വ​ദി​ക്കു​ക​യാ​ണ​വ​ർ. ചു​ട്ട ഇ​റ​ച്ചി​യും അ​റ​ബി കാ​പ്പി​യും ആ​സ്വ​ദി​ച്ച് മ​ഞ്ഞി​െൻറ ത​ണു​ത്തു​റ​ഞ്ഞ സം​ഗീ​തം കേ​ട്ട് അ​ൽ​പം മ​യ​ങ്ങി​യും ഉ​റ​ങ്ങി​യും ഉ​ണ​ര്‍ന്നും രാ​വി​നെ പൂ​നി​ലാ​വാ​ക്കു​ക​യാ​ണ് സ​ഞ്ചാ​രി​ക​ള്‍.

കു​റ്റി​ച്ചെ​ടി​ക​ളും ഗാ​ഫും നി​റ​ഞ്ഞ മ​രു​ഭൂ​മി​യി​ല്‍ പൊ​ലീ​സി​െൻറ കാ​വ​ലും ഉ​ണ്ട്. സ​ര്‍ക്കാ​ര്‍ നേ​രി​ട്ട് ന​ട​ത്തു​ന്ന വി​ൻ​റ​ർ ക്യാ​മ്പു​ക​ളു​മു​ണ്ട്. ആ​വി​പ​റ​ക്കു​ന്ന ചാ​യ വി​ല്‍ക്കു​ന്ന മ​ക്കാ​നി​ക​ളി​ല്‍ തി​ര​ക്കൊ​ഴി​ഞ്ഞ നേ​ര​മി​ല്ല. നാ​നാ​ത​രം ചാ​യ​ക​ള്‍ ഇ​വി​ടെ ല​ഭി​ക്കു​ന്നു. കു​ങ്കു​മ പൂ​വി​ട്ട ചാ​യ മു​ത​ല്‍ ന​ല്ല നാ​ട​ന്‍ മ​ല​ബാ​ര്‍ ചാ​യ​വ​രെ ല​ഭി​ക്കും. രു​ചി​യി​ലെ മാ​റ്റം വി​ല​യി​ലും പ്ര​ക​ടം. കൂ​ട്ട​ത്തി​ല്‍ പ്രി​യ​ന്‍ ക​ട​ക്കെ​ന്നും ക​ര​ക്കെ​ന്നും തോ​ന്നി​യ​പോ​ലെ വി​ളി​ക്കു​ന്ന ക​ടു​പ്പം നി​റ​ഞ്ഞ ചാ​യ​യാ​ണ്. അ​റ​ബി​ക​ളാ​ണ് ചാ​യ​ക്ക് ഈ ​പേ​രി​ട്ട​ത്.

മാ​നം താ​ണി​റ​ങ്ങി വ​രു​ന്ന​തു​പോ​ലെ​യാ​ണ് മ​ഞ്ഞ് മ​രു​ഭൂ​മി​യി​ലേ​ക്ക് വ​ന്നി​റ​ങ്ങു​ക. മാ​നം നോ​ക്കി മ​ഞ്ഞി​നു​ള്ളി​ല്‍ കി​ട​ന്ന് ക​ഥ​ക​ള്‍ പ​റ​യാ​ന്‍ ന​ല്ല​ര​സ​മാ​ണെ​ന്ന് കൊ​ല്ലം സ്വ​ദേ​ശി നൗ​ഷാ​ദ് പ​റ​ഞ്ഞു. കൂ​ട്ടു​കാ​രൊ​ന്നി​ച്ചാ​ണ് നൗ​ഷാ​ദ് മ​രു​ഭൂ​മി​യി​ലെ​ത്തി​യ​ത്. സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന കൂ​ട്ടു​കെ​ട്ടാ​ണി​ത്. വി​റ​ക് ക​ത്തി​ച്ച് തീ​കാ​ഞ്ഞാ​ണ് ഇ​വ​ര്‍ രാ​വി​നെ പ​ക​ലാ​ക്കി മാ​റ്റി​യ​ത്. മ​രു​ഭൂ​മി​യി​ലെ മ​ഞ്ഞു​കാ​ലം ഒ​രു ത​വ​ണ​യെ​ങ്കി​ലും ആ​സ്വ​ദി​ക്കാ​തെ പ്ര​വാ​സം മ​തി​യാ​ക്ക​രു​തെ​ന്നാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍ക്ക് പ​റ​യാ​നു​ള്ള​ത്. എ​ന്നാ​ല്‍, ജോ​ലി ചെ​യ്യു​ന്ന ക​ട​യും ഉ​റ​ങ്ങു​ന്ന മു​റി​യും മാ​ത്രം കാ​ണാ​ന്‍ വി​ധി​ച്ച ആ​യി​ര​ങ്ങ​ള്‍ പ്ര​വാ​സ​ഭൂ​മി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The migrants celebrating the winter
Next Story