Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ ആറ്​ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

text_fields
bookmark_border
സൗദിയിലെ ആറ്​ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
cancel

റിയാദ്​: വ്യാഴാഴ്ച രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.

നജ്റാൻ, ജീസാൻ, അസീർ, അൽ ബാഹ, മക്ക പ്രവിശ്യയുടെ മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളുടെ വിവിധ ഭാഗങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. കിഴക്കൻ പ്രവിശ്യയുടെ തെക്കുഭാഗങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിനുപുറമെ, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും പൊടിക്കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, തബൂക്ക് എന്നീ മേഖലകളുടെ വിവിധ ഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലേക്കും ഈ കാറ്റ് വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Meteorological Center has issued a warning of heavy rain and dust storms in six regions of Saudi Arabia
Next Story