Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ടു​ പേരെ...

രണ്ടു​ പേരെ കുത്തിപ്പരിക്കേൽപിച്ച്​ രക്ഷപ്പെടാൻ ശ്രമിച്ചയാളെ മണിക്കൂറുകൾക്കകം പിടികൂടി

text_fields
bookmark_border
രണ്ടു​ പേരെ കുത്തിപ്പരിക്കേൽപിച്ച്​ രക്ഷപ്പെടാൻ ശ്രമിച്ചയാളെ മണിക്കൂറുകൾക്കകം പിടികൂടി
cancel

റാസൽഖൈമ: രണ്ടു​ സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപിച്ച്​ രാജ്യംവിടാൻ ശ്രമിച്ചയാളെ മൂന്നു മണിക്കൂറിനകം പിടികൂടി. വാക്​തർക്കത്തിനിടെയാണ്​ ഏഷ്യക്കാരനായ പ്രതി രണ്ടുപേരെ കുത്തിയത്​. ഗുരുതര പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്​. കടംവാങ്ങിയ തുക സംബന്ധിച്ച തർക്കമാണ്​ അക്രമത്തിലേക്കു​ നയിച്ചതെന്ന്​ റാസൽഖൈമ പൊലീസ്​ ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ വിഭാഗം ഡയറക്​ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ്​ അൽ മൻസൂരി പറഞ്ഞു.

കുത്തേറ്റവരുടെ നില ഗുരുതരമായതിനാൽ പ്രതിയെക്കുറിച്ച വിവരം ശേഖരിക്കാൻ സാധിച്ചിരുന്നില്ലെന്നും എന്നാൽ ഇവരുമായി ബന്ധപ്പെട്ട ഒരാൾ വിമാനത്താവളത്തിൽ എത്തിയതായ വിവരമാണ്​ അറസ്​റ്റിലായ ആളെ സംശയിക്കാനും പിടികൂടാനും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ വസ്​ത്രത്തിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്​. പൊലീസ്​ ഇയാളുടെ വ്യക്തിവിവരങ്ങളോ മറ്റോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്​ സ്വന്തം രാജ്യത്തേക്കാണെന്ന്​ പൊലീസ്​ വ്യക്തമാക്കി. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestRas Al Khaimah Police
News Summary - The man who stabbed two people and tried to escape was caught within hours
Next Story