മലയാളി സമാജം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഇന്ത്യയുടെ സ്വാതന്ത്ര്യദിനം അബൂദബി മലയാളി സമാജം ആഘോഷിച്ചപ്പോൾ
അബൂദബി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം അബൂദബി മലയാളി സമാജം ആഘോഷിച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ സമാജം അങ്കണത്തിൽ പതാക ഉയർത്തി.സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ആക്ടിങ് ട്രഷറർ റഷീദ് കാഞ്ഞിരത്തിൽ എന്നിവർ സംസാരിച്ചു. ദേശഭക്തി ഗാനങ്ങളും ചടങ്ങിൽ ആലപിച്ചു.
സമാജം ചീഫ് കോഓഡിനേറ്റർ സാബു അഗസ്റ്റിൻ, ജോയന്റ് സെക്രട്ടറി മനു കൈനകരി, സ്പോർട്സ് സെക്രട്ടറി ഗോപകുമാർ, കലാവിഭാഗം സെക്രട്ടറി ബിജു വാര്യർ, സീനിയർ കമ്മിറ്റി അംഗം ടോമിച്ചൻ വർക്കി, മുൻ വനിത വിഭാഗം ജോയന്റ് കൺവീനർ ബിനിമോൾ ടോമിച്ചൻ, സി.എം. അബ്ദുൽ കരീം, നസീർ പെരുമ്പാവൂർ, ബഷീർ ടി.പി, റിയാസുദ്ദീൻ, മഹേഷ്, കുഞ്ഞഹമ്മദ്, മുജീബ്, അമീർ, രാജേഷ് മഠത്തിൽ, അമർ ലാൽ, വിമൽ ആയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

