Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right1921 ലെ മലബാർ സമരം:...

1921 ലെ മലബാർ സമരം: പാശ്ചാത്യരുടെ കോളനിവാഴ്ചക്കെതിരായ പോരാട്ടം –ഡോ. പുത്തൂർ റഹ്മാൻ

text_fields
bookmark_border
1921 ലെ മലബാർ സമരം: പാശ്ചാത്യരുടെ കോളനിവാഴ്ചക്കെതിരായ പോരാട്ടം –ഡോ. പുത്തൂർ റഹ്മാൻ
cancel
camera_alt

മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ പോരാടിയ സാധാരണക്കാരായ മാപ്പിളമാരുടെ ഐതിഹാസികമായ ജനകീയ പോരാട്ടമായിരുന്നു 1921ലെ മലബാർ സമരമെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ്​​ ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു.

മലബാറിലെ ജനങ്ങൾ ബ്രിട്ടീഷ് വാഴ്ചയെ സമരം ചെയ്ത് വിറപ്പിച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തി‍െൻറ അഖിലേന്ത്യാതലത്തില്‍ ഉയര്‍ന്നുവന്ന സ്വാതന്ത്ര്യസമര മുന്നേറ്റ ഭാഗമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലബാർ സമര പോരാട്ട നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വേങ്ങരയുടെ അതിജീവനത്തി‍െൻറ നാളുകൾ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1921 ലെ മലബാർ സമരം ഹിന്ദു മുസ്​ലിം തോളോട് തോൾ ചേർന്ന് ബ്രിട്ടീഷ് ആധിപത്യത്തിന് നേരെ നടത്തിയ പോരാട്ടമാണെന്നും അതി​ന്‍റെ തെളിവുകളാണ് മലബാറിലെ പല കോവിലകങ്ങൾക്കും കാവൽ നിന്നിരുന്നത് മുസ്​ലിം സഹോദരങ്ങൾ ആണെന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു.1921‍െൻറ സമരചരിത്രത്തിൽ ഏറ്റവും പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ട വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വളരെ നിർണായകമായ ഇടപെടലുകൾ നടത്തിയ, ബ്രിട്ടീഷ് വിരുദ്ധമായി ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുത്ത വീരനായകനായിരുന്നുവെന്ന് പ്രബന്ധാവതരണം നടത്തിയ സി.ടി. അസ്‌കർ സദസ്സിനെ ബോധ്യപ്പെടുത്തി.

മുസ്​ലിം ലീഗി‍െൻറ സംസഥാന വൈസ് പ്രസിഡന്‍റും കണ്ണൂരിലെ ലീഗി‍െൻറ കാരണവരുമായിരുന്ന വി.കെ. അബ്​ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി എ.പി. നൗഫൽ അനുശോചനം രേഖപ്പെടുത്തി. ദുബൈ സുന്നി സെൻറർ പ്രസിഡന്‍റ്​​ ഉസ്താദ് സലാം ബാഖവി പ്രാർഥന നിർവഹിച്ചു. അബ്ബാസ് വാഫി വേങ്ങരയുടെ ഖുർആൻ പാരായണത്തോടെ തുടക്കംകുറിച്ച പരിപാടിക്ക് മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി റഷീദ് കത്താലി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ്​ അവയിൽ അസീസ് ഹാജി അധ്യക്ഷനായി. കോവിഡ് കാലത്ത്​ നടത്തിയ സേവന പ്രവർത്തനത്തിന് മണ്ഡലം കെ.എം.സി.സി പ്രവർത്തകൻ ഷാഫി കാവുങ്ങലിന് (എ.ആർ നഗർ) ദുബൈ മലപ്പുറം ജില്ല കമ്മിറ്റിയുടെ അംഗീകാരപത്രം യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്​ ഡോ. പുത്തൂർ റഹ്മാൻ കൈമാറി. ഹുസൈനാർ ഹാജി എടച്ചാകൈ (ദുബൈ സ്​റ്റേറ്റ് കെ.എം.സി.സി ആക്ടിങ്​ പ്രസിഡൻ്റ്),ഇസ്മായിൽ അരികുറ്റി (ദുബൈ സ്​റ്റേറ്റ് കെ.എം.സി.സി ആക്ടിങ്​ ജന. സെക്രട്ടറി), യാഹുമോൻ (ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ്), ഇസ്മയിൽ പൊട്ടക്കണ്ടി, അഡ്വ. സാജിദ് അബൂബക്കർ, ആർ. ഷുക്കൂർ, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, പി. വി. നാസർ, സിദ്ദീഖ് കാലടി എന്നിവർ ആശംസ നേർന്നു. എൻ. മൂസക്കുട്ടി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiMalabar struggle
News Summary - The Malabar Struggle of 1921: The Struggle Against Western Colonialism - Dr. Puthur Rahman
Next Story