Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഈ വർഷത്തെ...

യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും കുറവ്​ കോവിഡ്​ രോഗികൾ

text_fields
bookmark_border
യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും കുറവ്​ കോവിഡ്​ രോഗികൾ
cancel

ദുബൈ: യു.എ.ഇയിൽ വെള്ളിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​ ഈ വർഷത്തെ ഏറ്റവും കുറവ്​ കോവിഡ്​ ബാധിതർ. 1215 പേർക്കാണ്​ ഇന്നലെ രോഗം സ്​ഥിരീകരിച്ചത്​.മേയ്​ 16ന്​ 1229 പേർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതായിരുന്നു ഈ വർഷത്തെ ഏറ്റവും കുറവ്​ കണക്ക്​.

തുടർച്ചയായി മൂന്നാം ദിവസമാണ്​ രാജ്യത്ത്​ 1300ൽ താഴെ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ മാസം 2000ന്​ മുകളിൽ റിപ്പോർട്ട്​ ചെയ്​തിരുന്ന സ്​ഥാനത്താണ്​ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്​. 24 മണിക്കൂറിനിടെ 2.77 ലക്ഷം പി.സി.ആർ പരിശോധനകൾ നടത്തി. ഇതുവരെ രാജ്യത്ത്​ 69 ദശലക്ഷം പരിശോധനകളാണ്​ നടത്തിയത്​. 6.99 ലക്ഷം പേർക്കാണ്​ രോഗം റിപ്പോർട്ട്​ ചെയ്​തത്​. ഇന്നലെ രണ്ടു​ പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1994 ആയി. 1390 പേർ കൂടി രോഗമുക്​തരായതോടെ അതിജീവിച്ചവരുടെ എണ്ണം 6.76 ലക്ഷമായി ഉയർന്നു. നിലവിൽ 20,431 പേരാണ്​ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്​.

വാക്​സിനേഷൻ നടപടികൾ വ്യാപകമാക്കിയതാണ്​ രോഗികളുടെ എണ്ണം കുത്തനെ കുറയാൻ കാരണമായത്​. 17.2 ദശലക്ഷം വാക്​സിനാണ്​ ഇതുവരെ രാജ്യത്ത്​ വിതരണം ചെയ്​തത്​. രാജ്യത്തെ ജനസംഖ്യയുടെ 81.67 ശതമാനവും വാക്​സി​െൻറ ഒരു ഡോസെങ്കിലും സ്വീകരിച്ച്​ കഴിഞ്ഞു. 72.68 ശതമാനവും രണ്ട്​ ഡോസ്​ വാക്​സിനുമെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiCovid patients
News Summary - The lowest number of Covid patients this year in the UAE
Next Story